കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സിനു വി​നോ​ദ നി​കു​തി: നോ​ട്ടീ​സിനു സ്റ്റേ
കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സിനു  വി​നോ​ദ നി​കു​തി:  നോ​ട്ടീ​സിനു സ്റ്റേ
Tuesday, January 21, 2020 11:37 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ജി​​​എ​​​സ്ടി ന​​​ല്‍​കു​​​ന്ന​​​തി​​​നു പു​​​റ​​മെ വി​​​നോ​​​ദ നി​​​കു​​​തി കൂ​​​ടി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭ ന​​​ല്‍​കി​​​യ നോ​​​ട്ടീ​​​സ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് സി​​​ഇ​​​ഒ വെ​​​റി​​​ന്‍ ഡി​​​സി​​​ല്‍​വ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

ജി​​​എ​​​സ്ടി നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പ് കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഫു​​​ട്‌​​​ബോ​​​ള്‍ ടീം ​​​ക​​​മ്പ​​​നി വി​​​നോ​​​ദ നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ക​​​ലൂ​​​രി​​​ലെ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​ൽ ടീ​​​മി​​​ന്‍റെ ഹോം ​​​മാ​​​ച്ച് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് വി​​​നോ​​​ദ നി​​​കു​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്. ജി​​​എ​​​സ്ടി നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തോ​​​ടെ ഇത് ഒഴിവാക്കിയെങ്കിലും പിന്നീട് നികുതി ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.