പി​ജി​ടി​എ സം​സ്ഥാ​ന സ​മ്മേ​ള​നം പു​ന​ലൂ​രി​ൽ
Tuesday, January 21, 2020 11:37 PM IST
തൊ​​ടു​​പു​​ഴ: ​സം​​സ്ഥാ​​ന​​ത്തെ എ​​യ്ഡ​​ഡ് സ്കൂ​​ൾ​ അ​​ധ്യാ​​പ​​ക​​രു​​ടെ സ്വ​​ത​​ന്ത്ര സം​​ഘ​​ട​​ന​​യാ​​യ പ്രൈ​​വ​​റ്റ് സ്കൂ​​ൾ ഗ്രാ​​ജു​​വേ​​റ്റ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (​പി​​ജി​​ടി​​എ)​ സം​​സ്ഥാ​​ന​സ​​മ്മേ​​ള​​നം 30, 31 ഫെ​​ബ്രു​​വ​​രി ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ പു​​ന​​ലൂ​​ർ ക​​ര​​വാ​​ളൂ​​ർ എ​​എം​​എം ഹൈ​​സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും.

30​നു ​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മ​​ണ്‍​മ​​റ​​ഞ്ഞ നേ​​താ​​ക്ക​​ൾ​​ക്ക് ആ​​ദ​​ര​​വ് അ​​ർ​​പ്പി​​ക്കു​​ന്ന ഗു​​രു​​പ്ര​​ണാ​​മ​​ത്തോ​​ടു​​കൂ​​ടി സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും.​ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ. 31​നു ​രാ​​വി​​ലെ ഒ​​ന്പ​​തി​​നു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​ബി ആ​​ന്‍റ​​ണി തെ​​ക്കേ​​ട​​ത്ത് പ​​താ​​ക ഉ​​യ​​ർ​​ത്തും.​ തു​​ട​​ർ​​ന്ന് ര​​ണ്ടി​​ന് ന​​ട​​ക്കു​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം തൊ​​ടു​​പു​​ഴ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​മ്മി മ​​റ്റ​​ത്തി​​പ്പാ​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​നം അ​​ധ്യാ​​പ​​ക ക​​ലാ സാ​​ഹി​​ത്യ വേ​​ദി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കോ​​ന്നി​​യൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ​ക​​വി അ​​നീ​​ഷ് അ​​യി​​ല​​റ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ​രാ​​ത്രി ഏ​​ഴി​​ന് പൂ​​ർ​​വ​​കാ​​ല നേ​​താ​​ക്ക​​ളും സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ളും ത​​മ്മി​​ൽ ന​​ട​​ക്കു​​ന്ന സം​​വാ​​ദം ക​​ര​​വാ​​ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​ ​രാ​​ജ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​
ഒ​​ന്നി​​നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​ർ മ​​ന്ത്രി സി.​ ​ര​​വീ​​ന്ദ്ര​​നാ​​ഥ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​ “ആ​​ധു​​നീ​​ക സ​​മൂ​​ഹ​​ത്തി​​ൽ പൊ​​തു​വി​​ദ്യാ​​ല​​യ​​ങ്ങ​​ളു​​ടെ പ്ര​​സ​​ക്തി’’ എ​​ന്ന വി​​ഷ​​യ​​ത്തെ അ​​ധി​​ക​​രി​​ച്ച് ഡോ.​ ​സാ​​ബു കോ​​ട്ട​​യ്ക്ക​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 11​നു ​വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം മ​​ന്ത്രി കെ.​ ​രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​ കൊ​​ല്ലം മേ​​യ​​ർ ഹ​​ണി ബ​​ഞ്ച​​മി​​ൻ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രി​​ക്കും.​ ഫാ.​ ​സ​​ണ്ണി മാ​​ത്യു അ​​നു​​ഗ്ര​​ഹ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.​ സു​​വ​​നീ​​ർ കൊ​​ല്ലം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി.​ ​രാ​​ധാ​​മ​​ണി അ​​ഞ്ച​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ര​​ഞ്ജു സു​​രേ​​ഷി​​ന് ന​​ൽ​​കി പ്ര​​കാ​​ശ​​നം ചെ​​യ്യും.


തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന പ്ര​​തി​​ഭ​​ക​​ളെ ആ​​ദ​​രി​​ക്ക​​ൽ സ​​മ്മേ​​ള​​നം മ​​ന്ത്രി ജെ.​ ​മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​ രാ​​ജു ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.​ തു​​ട​​ർ​​ന്നു 2020-21 വ​​ർ​​ഷ​​ത്തെ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും.​​സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.​

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​ബി ആ​​ന്‍റ​​ണി തെ​​ക്കേ​​ട​​ത്ത്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ധീ​​ർ ച​​ന്ദ്ര​​ൻ, ട്ര​​ഷ​​റ​​ർ ഷ​​ബീ​​ർ, സ്വാ​​ഗ​​ത സം​​ഘം ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ര​​ഞ്ജു സു​​രേ​​ഷ്, സ്വീ​​ക​​ര​​ണ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ വി.​ ​രാ​​ജ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.