ക​ഞ്ചാ​വ് ക​ട​ത്ത് നി​യ​മ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, January 21, 2020 11:16 PM IST
അ​​ടി​​മാ​​ലി: ഇ​​ടു​​ക്കി എ​​ക്സൈ​​സ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പ​​ക്ട​​റും സം​​ഘ​​വും അ​​ടി​​മാ​​ലി പൊ​​ളി​​ഞ്ഞ​​പാ​​ലം ഭാ​​ഗ​​ത്തു​ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ അ​​ടി​​മാ​​ലി ചാ​​റ്റു​​പാ​​റ ഷാ​​ർ​​വി​​ൻ (25), വെ​​ള്ള​​ത്തൂ​​വ​​ൽ മ​​നു​​മ​​ണി (27), അ​​ടി​​മാ​​ലി മു​​ത്താ​​രം​​കു​​ന്ന് സ​​നി​​ൽ (31) എ​​ന്നി​​വ​​രെ നാ​​ലു കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വു​​മാ​​യി പി​ടി​കൂ​ടി. തി​​ങ്ക​​ളാ​​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് എ​​ക്സൈ​​സ് സം​​ഘം റെ​​യ്ഡ് ന​​ട​​ത്തി​​യ​​ത്. ഷാ​​ർ​​വി​​ൻ നി​​യ​​മ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്. പ്ര​​തി​​ക​​ളാ​​യ സ​​നി​​ലും മ​​നു​​മ​​ണി​​യും ഓ​​ടി ര​​ക്ഷ​​പെ​​ട്ടു.


പ്ര​​തി​​ക​​ൾ മു​​ന്പും ക​​ഞ്ചാ​​വ് കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ക​​ളാ​​ണെ​​ന്നും എ​​ക്സൈ​​സ് സം​​ഘം അ​​റി​​യി​​ച്ചു. സ​​നി​​ൽ മാ​​ഹി​​യി​​ൽ​നി​ന്നു മ​​ദ്യം ക​​ട​​ത്തി​​യ കേ​​സി​​ലും പ്ര​​തി​​യാ​​ണ്. എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പ​​ക്ട​​ർ ടി.​​എ​​ൻ. സു​​ധീ​​ർ, എ​​ക്സൈ​​സ് ഇ​​ൻ​​സ്പ​​ക്ട​​ർ സു​​നി​​ൽ ആ​ന്‍റോ, സ​​ജി​​മോ​​ൻ, സു​​നി​​ൽ​​കു​​മാ​​ർ, വി​​ശ്വ​​നാ​​ഥ​​ൻ, ജ​​ലീ​​ൽ, സി​​ജു​​മോ​​ൻ, അ​​നൂ​​പ് തോ​​മ​​സ്, ര​​ഞ്ജി​​ത്, അ​​ഗ​​സ്റ്റി​​ൻ തോ​​മ​​സ് എ​​ന്നി​​വ​​ർ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.