മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി
Tuesday, January 21, 2020 12:42 AM IST
മൂ​ല​മ​റ്റം: മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ലെ ര​ണ്ടാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ എ​ക്സി​റ്റ​ർ ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.15 ഓ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. ര​ണ്ടാം ന​മ്പ​ർ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണു പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഭൂ​ർ​ഗ​ർ​ഭ നി​ല​യ​മാ​യ​തി​നാ​ൽ പു​ക നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.


നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തിവ​ച്ചു നി​ല​യ​ത്തി​നു​ള്ളി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചു. ആ​ള​പാ​യമില്ല. നി​ല​യ​ത്തി​നു​ള്ളി​ൽ മൂ​ല​മ​റ്റം അ​ഗ്നി​ശ​മ​ന സേ​നയെ​ത്തി ര​ക്ഷാപ്ര​വ​ർ​ത്ത​നം നടത്തി. അപകടത്തിന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.