അതിരന്പുഴ ഭ​ക്തി​സാ​ന്ദ്രം; തി​രു​നാ​ളി​നു കൊ​ടി​യേ​റി
അതിരന്പുഴ ഭ​ക്തി​സാ​ന്ദ്രം; തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, January 20, 2020 12:43 AM IST
അ​​തി​​ര​​ന്പു​​ഴ: ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​മാ​​യ അ​​തി​​ര​​ന്പു​​ഴ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളെ സാ​​ക്ഷി​​യാ​​ക്കി വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ കൊ​​ടി​​യേ​​റ്റി​​യ​​തോ​​ടെ അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നു തു​​ട​​ക്ക​​മാ​​യി. ഇ​​നി 14 നാ​​ളു​​ക​​ൾ അ​​തി​​ര​​ന്പു​​ഴ തി​രു​നാ​ൾ ആ​ഘോ​ഷ നി​റ​വി​ൽ.

ഫാ.​​ ആ​​ന്‍റ​​ണി ത​​ളി​​ക​​സ്ഥാ​​നം സി​​എം​​ഐ, ഫാ. ​​പ്രി​​ൻ​​സ് മാ​​ഞ്ഞൂ​​രാ​​ൻ വി​​സി, ഫാ.​​ ലി​​ബി​​ൻ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, ഫാ.​​ ജി​​ജോ കു​​റി​​യ​​ന്നൂ​​ർ​​പ​​റ​​ന്പി​​ൽ, ഫാ.​​ ജോ​​സ​​ഫ് പു​​ത്തൂ​​ർ എ​​ന്നി​​വ​​ർ കൊ​​ടി​​യേ​​റ്റ് ക​​ർ​​മ​​ത്തി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.

ഇ​​ത്ത​​വ​​ണ കൊ​​ടി​​യേ​​റ്റി​​ന് അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ ഭ​​ക്ത​​ജ​​ന തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ അ​​ർ​​പ്പി​​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷ​​മാ​​യി​​രു​​ന്നു കൊ​​ടി​​യേ​​റ്റ്. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​യ്​​ക്കു ശേ​​ഷം കാ​​ർ​​മി​​ക​​ർ കൊ​​ടി​​യേ​​റ്റി​​നാ​​യി എ​​ത്തു​​ന്പോ​​ഴേ​​ക്കും വ​​ലി​​യ പ​​ള്ളി​​യു​​ടെ പ​​ടി​​ഞ്ഞാ​​റേ മു​​റ്റ​​ത്തു വി​​ശ്വാ​​സി​​ക​​ൾ തി​​ങ്ങി​​നി​​റ​​ഞ്ഞി​​രു​​ന്നു.


കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്രൊ​​ക്കു​​റേ​​റ്റ​​ർ ഫാ.​​ചെ​​റി​​യാ​​ൻ കാ​​രി​​ക്കൊ​​ന്പി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച​​യും പ്ര​​ദ​​ക്ഷി​​ണ​​വും ന​​ട​​ന്നു. വേ​​ദ​​ഗി​​രി കോ​​ട്ട​​യം ടെ​​ക്സ്റ്റൈ​​ൽ​​സി​​ൽ​നി​​ന്നു​​ള്ള ക​​ഴു​​ന്നു പ്ര​​ദ​​ക്ഷി​​ണ​​വും ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.