ഫാ. ​ആ​ബേ​ൽ സ്മാ​ര​ക പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Monday, January 20, 2020 12:04 AM IST
കൊ​​​ച്ചി: ക​​​ലാ​​​ഭ​​​വ​​​ൻ ഗോ​​​ൾ​​​ഡ​​​ൻ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ബേ​​​ല​​​ച്ച​​​ന്‍റെ 100-ാം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​വും ഫാ​​​ദ​​​ർ ആ​​​ബേ​​​ൽ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര ദാ​​​ന​​​വും ന​​​ട​​​ത്തി. മ​​​ന്ത്രി ഡോ. ​​​സി. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​ല​​​ക​​​ൾ​​​ക്കു വ്യ​​​ക്തി​​​ക​​​ളി​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​വും മാ​​​ന​​​വി​​​ക​​​ത​​​യും നി​​​റ​​​യ്ക്കാ​​​നാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​ൻ ലാ​​​ലി​​​ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ.​​​ജി. ജോ​​​ർ​​​ജ് ഫാ. ​​​ആ​​​ബേ​​​ൽ സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​ര​​​വും ക​​​ലാ​​​ഭ​​​വ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ചെ​​​റി​​​യാ​​​ൻ കു​​​ന്നി​​​യ​​​ന്തോ​​​ട​​​ത്ത് കാ​​​ഷ് അ​​​വ​​​ർ​​​ഡും സ​​​മ്മാ​​​നി​​​ച്ചു. ആ​​​ബേ​​​ല​​​ച്ച​​​ൻ എ​​​ഴു​​​തി​​​യ ക്രൈ​​​സ്ത​​​വ ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ൾ കോ​​​ർ​​​ത്തി​​​ണ​​​ക്കി​​​യ ഗാ​​​ന​​​ശി​​​ല്പം ക​​​ലാ​​​ഭ​​​വ​​​ൻ അ​​​വാ​​​ർ​​​ഡ് നൈ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ര​​​ങ്ങേ​​​റി. ക​​​ലാ​​​ഭ​​​വ​​​നി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ല​​​പി​​​ച്ചു ചു​​​വ​​​ടു​​​വ​​​ച്ചു.


എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​ലാ​​​ഭ​​​വ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ചെ​​​റി​​​യാ​​​ൻ കു​​​ന്നി​​​യ​​​ന്തോ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. ന​​​ട​​​ൻ ലാ​​​ൽ ക​​​ലാ​​​ഭ​​​വ​​​നി​​​ലെ പ​​​ഴ​​​യ ഓ​​​ർ​​​മ​​​ക​​​ൾ വേ​​​ദി​​​യി​​​ൽ പ​​​ങ്കു​​​വ​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, ടി.​​​ജെ. വി​​​നോ​​​ദ്, കൊ​​​ച്ചി കോ​​​ർ​​പ​​റേ​​​ഷ​​​ൻ മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ, ക​​​ലാ​​​ഭ​​​വ​​​ൻ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ലാ​​​ഭ​​​വ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.