വ​യോ​ധി​ക​നെ പൊള്ളലേറ്റു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
വ​യോ​ധി​ക​നെ പൊള്ളലേറ്റു മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, January 20, 2020 12:04 AM IST
ക​​ടു​​ത്തു​​രു​​ത്തി: ഇ​​ല​​ക്‌ട്രോണി​​ക​​്സ് ക​​ട​​യു​​ടെ ഗോ​​ഡൗ​​ണി​​ൽ വ​​യോ​​ധി​​ക​​നെ തീ ​​കൊ​​ളു​​ത്തി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പെ​​രു​​വ​​യി​​ൽ വൈ​​ദ്യ​​ര​​ത്നം ഒൗ​​ഷ​​ധ​​ശാ​​ല ന​​ട​​ത്തു​​ന്ന അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം പു​​ളി​​ക്ക​​ൽ പി.​​ആ​​ർ. സു​​കു​​മാ​​ര​​ൻ നാ​​യ​​രെ (85) ആ​​ണ് ക​​ത്തി​​ക്ക​​രി​​ഞ്ഞ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. പെ​​രു​​വ-​​ക​​ടു​​ത്തു​​രു​​ത്തി റോ​​ഡി​​ൽ പു​​ളി​​ക്ക​​ൽ ബി​​ൽ​​ഡിം​​ഗി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചാ​​ക്ക​​പ്പി​​ള്ളി​​ൽ മൊ​​ബൈ​​ൽ ഷോ​​പ്പി​​ന്‍റെ മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ൽ ഇ​ന്ന​ലെ പു​​ല​​ർ​​ച്ചെ 1.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം.

രാ​​ത്രി പ​​ട്രോ​​ളിം​​ഗി​​ലാ​​യി​​രു​​ന്ന വെ​​ള്ളൂ​​ർ പോ​​ലീ​​സാ​​ണ് കെ​​ട്ടി​​ട​​ത്തി​​ൽ തീ ​​പി​​ടി​​ച്ച​​ത് ആ​​ദ്യം കാ​​ണു​​ന്ന​​ത്. ഉ​​ട​​ൻത​​ന്നെ പി​​റ​​വ​​ത്തെ​​യും ക​​ടു​​ത്തു​​രു​​ത്തി​​യി​​ലെ​​യും അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​ക​​ളെ വി​​വ​​രം അ​​റി​​യി​​ച്ചു. അ​​വ​​രെ​​ത്തി തീ ​​അ​​ണ​​യ്ക്കു​​ന്പോ​​ഴാ​​ണ് മു​​റി​​ക്കു​​ള്ളി​​ൽ ക​​ത്തി​​ക്ക​​രി​​ഞ്ഞ ജ​​ഡം ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന് മൊ​​ബൈ​​ൽ ഷോ​​പ്പി​​ലെ സി ​​സി ടി​​വി ദൃ​​ശ്യം പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് സ​​മീ​​പ​​ത്തു ത​​ന്നെ ഒൗ​​ഷ​​ധ​​ശാ​​ല ന​​ട​​ത്തു​​ന്ന സു​​കു​​മാ​​ര​​ൻ നാ​​യ​​രാ​​ണ് മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ലേ​​ക്ക് ക​​യ​​റി​​പ്പോ​​യ​​തെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.


അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​ന് കേ​​സെ​​ടു​​ത്ത​​താ​​യി വെ​​ള്ളൂ​​ർ എ​​സ്ഐ ര​​ഞ്ചി​​ത്ത് കെ. ​​വി​​ശ്വ​​നാ​​ഥ് പ​​റ​​ഞ്ഞു. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 11.30ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ വ​​ത്സ​​ല ചേ​​ർ​​ത്ത​​ല തെ​​ക്കേ​​ട​​ത്ത് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ര​​ജി എ​​സ്.​​നാ​​യ​​ർ, രാ​​ജേ​​ഷ് എ​​സ്.​​നാ​​യ​​ർ, ര​​ശ്മി എ​​സ്.​​നാ​​യ​​ർ. മ​​രു​​മ​​ക്ക​​ൾ: മ​​ഞ്ചു ര​​ജി, മ​​ഞ്ചു രാ​​ജേ​​ഷ്, സ​​ജി​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.