അ​ർ​ത്തു​ങ്ക​ലി​ൽ ന​ട​ തു​റ​ന്നു, പ്ര​ധാ​ന തി​രു​നാ​ൾ നാ​ളെ
അ​ർ​ത്തു​ങ്ക​ലി​ൽ ന​ട​ തു​റ​ന്നു, പ്ര​ധാ​ന തി​രു​നാ​ൾ നാ​ളെ
Sunday, January 19, 2020 12:41 AM IST
ചേ​​ർ​​ത്ത​​ല: ആ​യി​ര​ങ്ങ​ൾ‌​ക്കു ദ​​ർ​​ശ​​ന​​പു​​ണ്യം ന​​ൽ​​കി അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് ബ​​സി​​ലി​​ക്ക​​യി​​ൽ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ അ​​ത്ഭു​​ത തി​​രു​​സ്വ​​രൂ​​പ ന​​ട​​തു​​റ​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​നു പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​ക​​ളോ​​ടെ​​യും ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളോ​​ടെ​​യും ബ​​സി​​ലി​​ക്ക റെ​​ക്ട​​ർ ഫാ. ​​ക്രി​​സ്റ്റ​​ഫ​​ർ എം. ​​അ​​ർ​​ഥ​​ശേ​​രി​​ൽ ന​​ട​​തു​​റ​​ക്ക​​ൽ ച​​ട​​ങ്ങി​​ന് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം ദ​​ർ​​ശി​​ക്കാ​നും വ​​ണ​ങ്ങാ​നു​​മാ​​യി ഇ​​ന്ന​​ലെ രാ​​ത്രി മു​​ത​​ൽ വി​​ശ്വാ​​സി​​ക​​ൾ പ​​ള്ളി​​യി​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.

ന​​ട​​തു​​റ​​ക്ക​​ലി​​നു മു​ന്നോ​ടി​യാ​യി ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യും ന​​ട​​ന്നു. ന​ട തു​റ​ക്ക​ലി​നു ശേ​ഷം ആ​​ഘോ​​ഷ​​മാ​​യ ദി​​വ്യ​​ബ​​ലി ന​ട​ന്നു. പ​​ള്ളി​​യു​​ടെ പ്ര​​ത്യേ​​ക അ​​റ​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന വി​​ശു​​ദ്ധ​​ന്‍റെ അ​ദ്ഭു​ത തി​​രു​​സ്വ​​രൂ​​പം തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​ണു പു​​റ​​ത്തെ​​ടു​​ക്കു​​ക.

27ന് ​​എ​​ട്ടാ​​മി​​ടം തി​​രു​​നാ​​ളി​​നു ശേ​​ഷം രാ​​ത്രി 12ന് ​​ന​​ട അ​​ട​​യ്ക്കു​​ന്ന​​തു​​വ​​രെ പ​​ള്ളി​​യു​​ടെ പ്ര​​ധാ​​ന ക​​വാ​​ട​​ത്തോ​​ടു ചേ​​ർ​​ന്നു തി​​രു​​സ്വ​​രൂ​​പം പ​​ര​​സ്യ​​വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ക്കും.​ നാ​​ളെ​​യാ​​ണ് പ്ര​​ധാ​​ന​ തി​​രു​​നാ​​ൾ. രാ​​വി​​ലെ 5.30 മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു​​വ​​രെ ദി​​വ്യ​​ബ​​ലി ന​​ട​​ക്കും. രാ​​വി​​ലെ 11ന് ​​തി​​രു​​നാ​​ൾ ദി​​വ്യ​​ബ​​ലി​​ക്ക് എ​​റ​​ണാ​​കു​​ളം -അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത മെ​​ത്രാപ്പോലീ​​ത്ത​​ൻ വി​​കാ​​രി മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. മൂ​​ന്നി​​ന് തി​​രു​​നാ​​ൾ പൊ​​ന്തി​​ഫി​​ക്ക​​ൽ ദി​​വ്യ​​ബ​​ലി​​ക്ക് ആ​​ല​​പ്പു​​ഴ ബി​ഷ​പ് ഡോ. ​​ജ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.


4.30ന് ​​വി​​ശു​​ദ്ധ​​ന്‍റെ അ​ദ്ഭു​​ത തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. 27ന് ​​വൈ​​കി​​ട്ടു മൂ​​ന്നി​​ന് ദി​​വ്യ​​ബ​​ലി​​യും തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണ​​വും ന​​ട​​ക്കും. രാ​​ത്രി 10.30ന് ​​കൃ​​ത​​ജ്ഞ​​താ ദി​​വ്യ​​ബ​​ലി. നാ​​ടി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​രാ​​യ ആ​യി​ര​ക്ക​ണ​ക്കി​നു വി​​ശ്വാ​​സി​​ക​​ളാ​​ണ് അ​ർ​ത്തു​ങ്ക​ലി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. കെ​എ​സ്ആ​​ർ​​ടി​​സി പ്ര​​ത്യേ​​ക ബ​​സ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​ന്നു രാ​​വി​​ലെ 5.30 മു​​ത​​ൽ രാ​​ത്രി 11 വ​​രെ തു​​ട​​ർ​​ച്ച​​യാ​​യി ദി​​വ്യ​​ബ​​ലി ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.