ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി
Sunday, January 19, 2020 12:10 AM IST
കൊ​​​ച്ചി: ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ഷാ​​​ജി പി. ​​​ചാ​​​ലി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. എ​​​റ​​​ണാ​​​കു​​​ളം ലോ ​​​കോ​​​ള​​​ജ് അ​​​സം​​​ബ്ലി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ബാ​​​ല​​​നീ​​​തി ശ​​​ക്തീ​​​ക​​​ര​​​ണ ശി​​​ല്​​​പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബാ​​​ല​​​നീ​​​തി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കൂ​​​ടി​​​യാ​​​യ അ​​​ദ്ദേ​​​ഹം.
ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ൽ മാ​​​ത്ര​​​മേ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​യ്ക്കാ​​​ൻ ക​​​ഴി​​​യൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​നം​​​ഗം ഫാ. ​​​ഫി​​​ലി​​​പ്പ് പാ​​​റ​​​ക്കാ​​​ട്ട്, ജു​​​വൈ​​​ന​​​ൽ ജ​​​സ്റ്റീ​​​സ് ബോ​​​ർ​​​ഡ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ര​​​ഞ്ജി​​​ത് കൃ​​​ഷ്ണ​​​ൻ, പോ​​​ക്സോ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജ് പി.​​​ജെ. വി​​​ൻ​​​സ​​​ന്‍റ്, ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് അ​​​തോ​​​റി​​​റ്റി സെ​​​ക്ര​​​ട്ട​​​റി ശാ​​​ലീ​​​ന വി. ​​​നാ​​​യ​​​ർ, ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ബി​​​റ്റി കെ. ​​​ജോ​​​സ​​​ഫ്, ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​നം​​​ഗം എം.​​​പി. ആ​​​ന്‍റ​​​ണി, ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ർ കെ.​​​ബി. സൈ​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ, വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ്, ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ യൂ​​​ണീ​​​റ്റ് എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ബാ​​​ല​​നീ​​​തി ക​​​ർ​​​ത്ത​​​വ്യ​​വാ​​​ഹ​​​ക​​​ർ​​​ക്കാ​​​യി ശി​​​ല്​​​പ​​​ശാ​​​ല ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.