സമൂഹത്തിൽ ജീവന്റെ സംസ്കാരം പ്രസക്തം: ബിഷപ് റൊണാൾഡ്
Sunday, January 19, 2020 12:07 AM IST
കൊടകര: സമൂഹത്തിൽ ജീവന്റെ സംസ്കാരം രൂപപ്പെടുത്താൻ ഓരോ വ്യക്തിക്കും കഴിയണമെന്നും ക്രൈസ്തവന്റെ അടിസ്ഥാനപരമായ വിളി വിശുദ്ധനാകാനാണെന്നും പാപ്പുവ ന്യൂഗിനി ബിഷപ് ഡോ. റൊണാൾഡ് സാന്റോ.
കൊടകര സഹൃദയയിൽ നടക്കുന്ന ആസ്പാക് 2020 അന്താരാഷ്ട്ര പ്രോ ലൈഫ് കോണ്‍ഫറൻസിന്റെ രണ്ടാംദിനമായ ഇന്നലെ ദിവ്യബലിമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മരണസംസ്കാരം ലോകം മുഴുവൻ പടരുമ്പോൾ ജീവിത വിശുദ്ധിയിൽ നിലനിന്ന് ഏവരും ജീവന്റെ പ്രചാരകരാകുമെന്ന് സമ്മേളന പ്രതിനിധികളെ അദ്ദേഹം ഓർമപ്പെടുത്തി.
ഇന്നലെ നടന്ന വിവിധ സെഷനുകൾക്കു റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഡോ. ഫിന്റോ ഫ്രാൻസിസ്, ഫാ. ഡിയാഗോ ഐബറ, റൊണാൾഡോ സാന്റോസ്, ഡോ. ബ്രയാൻ ക്ലാസ്, ലൂസികിർക്ക്, റവ.ഡോ. ജേക്കബ് കോയിപ്പള്ളി, ഫാ. ജോർജ് മരിയ റാൻഡിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കോണ്‍ഫറൻസ് ഇന്നു സമാപിക്കും. സമാപന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.