കർഷകശക്തി വിളിച്ചോതി ഇൻഫാം മഹാസമ്മേളനം
കർഷകശക്തി വിളിച്ചോതി ഇൻഫാം മഹാസമ്മേളനം
Saturday, January 18, 2020 12:46 AM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി വി​ളി​ച്ചോ​തി​യ ക​ർ​ഷ​ക മ​ഹാ​റാ​ലി​യും സ​മ്മേ​ള​ന​വും കാ​ർ​ഷി​ക കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്തു. ഇ​ൻ​ഫാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന ക​ർ​ഷ​ക മ​ഹാ​റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​ചേ​ർ​ന്ന​ത്.

ഓ​സാ​നാം സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മ​ഹാ​റാ​ലി ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​നും ഇ​ൻ​ഫാം ഇ​ടു​ക്കി ക​ർ​ഷ​കജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ഇ​ടു​ക്കി ക​വ​ല​ വ​ഴി ടൗ​ണ്‍ ചു​റ്റി സ​മ്മേ​ള​ന​ന​ഗ​രി​യാ​യ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ റാ​ലി​യു​ടെ മു​ൻ​നി​ര എ​ത്തി​യ​പ്പോ​ഴും ഓ​സാ​നാം ഗ്രൗ​ണ്ടി​ൽ റാ​ലി​യു​ടെ അ​വ​സാ​നനി​ര നീ​ങ്ങി​യി​രു​ന്നി​ല്ല.

നൂ​റു​ക​ണ​ക്കി​ന് ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ എ​ത്തി​ച്ച ദീ​പ​ശി​ഖ​യ്ക്കു പി​ന്നി​ൽ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ​യും ഡോ.​എം.​സി. ജോ​ർ​ജി​ന്‍റെ​യും ഛായാ​ചി​ത്ര​ങ്ങ​ൾ സംവഹിച്ചു. അ​തി​നു പി​ന്നി​ലാ​യി ഇ​ൻ​ഫാം ലോ​ഗോ മു​ദ്ര​ണം​ചെ​യ്ത പ​ച്ച ടീഷ​ർ​ട്ടും വെ​ള്ള മു​ണ്ടും ത​ല​യി​ൽ പ​ച്ച​യും വെ​ള്ള​യും തോ​ർ​ത്തു​ക​ളും കെ​ട്ടി ഹ​രി​ത സേ​നാം​ഗ​ങ്ങ​ളും അ​ണി​നി​ര​ന്നു. അ​തി​നു പി​ന്നി​ലാ​യാ​യി​രു​ന്നു വെ​ള്ള​യും പ​ച്ച​യും ചേ​ർ​ന്ന ഇ​ൻ​ഫാം പ​താ​ക​ക​ളേ​ന്തി നേ​താ​ക്ക​ളു​ടെ നി​ര.

റാ​ലി​യു​ടെ മു​ൻ​നി​ര ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ത്താ​ൻ ഒ​ന്ന​ര മ​ണി​ക്കൂ​റെ​ടു​ത്തു. ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ബി ഷപ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ദീ​പ​ശി​ഖ സ്ഥാ​പി​ച്ചു. ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ​യും ഡോ. ​എം.​സി. ജോ​ർ​ജി​ന്‍റെ​യും ഛായ​ചി​ത്ര​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

തുട​ർ​ന്നു​ ന​ട​ന്ന മ​ഹാ​സ​മ്മേ​ള​നം ഇ​ൻ​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ ചെ​യ്തു. ഇ​ൻ​ഫാം ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ത​മി​ഴ്നാ​ട് മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റിയു മായ പി.​സി. സി​റി​യ​ക് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ഇ​ൻ​ഫാം ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ൻ​ഫാ​മി​ന്‍റെ ന​യ​ങ്ങ​ൾ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

ഇ​ൻ​ഫാം അ​ധ്വാ​ന​വ​ർ​ഗ അ​വ​കാ​ശ​രേ​ഖ ഇ​ൻ​ഫാം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ​ലി​യാ​ർ അ​ഡ്വ.​ വി.​സി. സെ​ബാ​സ്റ്റ്യ​ൻ അ​വ​ത​രി​പ്പി​ച്ചു. ദേ​ശീ​യ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​മൈ​തീ​ൻ ഹാ​ജി, ഫാ.​ജോ​സ് മോ​നി​പ്പ​ള്ളി, ജോ​സ് ഇ​ട​പ്പാ​ട്ട്, ജ​യ​കു​മാ​ർ മ​ന്ന​ത്ത്, ജോ​സ് കാ​രി​യാ​ങ്ക​ൽ, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​ഫാം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ സ്വാ​ഗ​ത​വും ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.