സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ സം​സ്കാ​രം നാ​ളെ
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ സം​സ്കാ​രം നാ​ളെ
Friday, January 17, 2020 11:34 PM IST
പൊ​​ൻ​​കു​​ന്നം: സൗ​​ദി​​യി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ന​​ഴ്സി​​ന്‍റെ മൃ​​ത​​ദേ​​ഹം ശ​​നി​​യാ​​ഴ്ച നാ​ട്ടി​ലെ​​ത്തി​​ക്കും. പൊ​​ൻ​​കു​​ന്നം ന​​രി​​യ​​നാ​​നി കോ​​യി​​ക്ക​​ൽ മാ​​ത്യു​​വി​​ന്‍റെ​ മ​​ക​​ൾ ജ്യോ​​തി മാ​​ത്യു​വാ​​ണ് (31)​ഡി​​സം​​ബ​​ർ 25-ന് ​​സൗ​​ദി​​യി​​ലു​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്ന് ജോ​​ലി​​ക​​ഴി​​ഞ്ഞ് ഹോ​​സ്റ്റ​​ലി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്പോ​​ൾ കാ​​റി​​ന്‍റെ ട​​യ​​ർ​​പൊ​​ട്ടി​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.​തി​​രു​​വ​​ല്ല പാ​​യി​​പ്പാ​​ട് വേ​​ങ്ങ​​ലോ​​ട്ടു​​തോ​​ട്ട​​ത്തി​​ൽ മാ​​ത്യു ജോ​​ണി​​ന്‍റെ(​​ഷി​​ബു) ഭാ​​ര്യ​​യാ​​ണ്. അ​മ്മ പ​​രേ​​ത​​യാ​​യ തെ​​യ്യാ​​മ്മ​.​ജോ​​ഷി മാ​​ത്യു, ജോ​​ബി മാ​​ത്യു എ​​ന്നി​​വ​​രാ​​ണ് ജ്യോ​​തി​​യു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. നാ​ളെ രാ​​വി​​ലെ 8.30ന് ​​മൃ​​ത​​ദേ​​ഹം പാ​​യി​​പ്പാ​​ട്ടെ വീ​​ട്ടി​​ൽ കൊ​​ണ്ടു​​വ​​രും. ​സം​​സ്കാ​​രം ര​​ണ്ടി​​ന് പാ​​യി​​പ്പാ​​ട് അ​​ണ്ണ​​വ​​ട്ടം എ​​ബ​​നേ​​സ​​ർ മാ​​ർ​​ത്തോ​​മ്മ പ​​ള്ളി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.