യു​​വ​​തി​​ തോ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ
യു​​വ​​തി​​ തോ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ
Friday, January 17, 2020 11:34 PM IST
റാ​​​ന്നി: യു​​​വ​​​തി​​​യെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ തോ​​​ട്ടി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. തു​​​ലാ​​​പ്പ​​​ള്ളി മ​​​ന്ദി​​​രം ജം​​​ഗ്ഷ​​​നു സ​​​മീ​​​പം മു​​​ട്ടി​​​യ​​​റ ഓ​​​ലി​​​യ്ക്ക​​​ൽ മ​​​ധു​​​വി​​​ന്‍റെ മ​​​ക​​​ൾ ആ​​​തി​​​ര​​​യെ (22)യാ​​​ണ് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്.

തു​​​ലാ​​​പ്പ​​​ള്ളി ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക സം​​​ഘ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ ആ​​​തി​​​ര വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​ന് കു​​​ളി​​​ക്കാ​​​ൻ പോ​​​യ​​​താ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്നു. നാ​​​ലോ​​​ടെ ജോ​​​ലി​​​ക്കാ​​​യി വീ​​​ട്ടി​​​ൽ നി​​​ന്നു പോ​​​കു​​​ന്ന ആ​​​തി​​​ര കു​​​ളി​​​ക​​​ഴി​​​ഞ്ഞ് വ​​​രാ​​​ൻ താ​​​മ​​​സി​​​ച്ച​​​തോ​​​ടെ തി​​​ര​​​ക്കി​​​യെ​​​ത്തി​​​യ വീ​​​ട്ടു​​​കാ​​​ർ തോ​​​ട്ടി​​​ൽ ക​​​മി​​​ഴ്ന്നു വീ​​​ണു കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​രീ​​​ര​​​ത്ത് ക്ഷ​​​ത​​​ങ്ങ​​​ളോ പാ​​​ടു​​​ക​​​ളോ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് പ​​​ന്പ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. റാ​​​ന്നി ത​​​ഹ​​​സീ​​​ൽ​​​ദാ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി നീ​​​ക്കി. സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ.​അ​മ്മ ഇ​​ന്ദി​​ര കാ​​ള​​കെ​​ട്ടി അ​​ന്പ​​ഴ​​ത്തി​​നാ​​ൽ കു​​ടും​​ബാം​​ഗ​ം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ : ആ​​ന​​ന്ദ്, അ​​ശ്വ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.