‘മാ​മാ​ങ്ക​’ത്തി​നു വ്യാജൻ; അ​ന്വേ​ഷ​ണം തുടങ്ങി
‘മാ​മാ​ങ്ക​’ത്തി​നു വ്യാജൻ;  അ​ന്വേ​ഷ​ണം തുടങ്ങി
Monday, December 16, 2019 1:07 AM IST
കൊ​​​ച്ചി: പു​​​തു​​​താ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘മാ​​​മാ​​​ങ്കം’ സി​​​നി​​​മ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം. സി​​​നി​​​മ​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് പ്രൊ​​​ഡ്യൂ​​​സ​​​ർ ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു കേ​​​സ​​​ന്വേ​​​ഷ​​​ണം. സെ​​​ൻ​​​ട്ര​​​ൽ സി​​​ഐ​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ച്ചു​​​മ​​​ത​​​ല.

സി​​​നി​​​മ പു​​​റ​​​ത്തി​​​റ​​​ങ്ങി ര​​​ണ്ടാം ദി​​​വ​​​സം മു​​​ത​​​ൽ​​​ക്കാ​​​ണു വ്യാ​​​ജ​​​പ​​​തി​​​പ്പു​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ പ്ര​​​ച​​​രി​​​ച്ചു​​തു​​​ട​​​ങ്ങി​​​യ​​​ത്. ടെ​​​ലി​​​ഗ്രാ​​​മി​​​ല​​​ട​​​ക്കം വ്യാ​​​ജ​​ൻ​​മാ​​​ർ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തെ​​​ളി​​​ഞ്ഞു. ഗോ​​​വി​​​ന്ദ് എ​​​ന്ന പ്രൊ​​​ഫൈ​​​ലി​​​ൽ​​നി​​​ന്നാ​​​ണു ടെ​​​ലി​​​ഗ്രാ​​​മി​​​ൽ പ്രി​​​ന്‍റ് അ​​​പ്‌​​ലോ​​​ഡ് ചെ​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു പ​​​രാ​​​തി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ടെ​​​ലി​​​ഗ്രാ​​​മി​​​ൽ​​നി​​​ന്ന് ഇ​​​തി​​​നോ​​​ട​​​കം നി​​​ര​​​വ​​​ധി​​​പേ​​​രാ​​​ണു വ്യാ​​​ജ​​​പ്രി​​​ന്‍റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തു ക​​​ണ്ട​​​ത്. ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത​ മു​​​ഴു​​​വ​​​ൻ പേ​​​രെ​​​യും കേ​​​സി​​​ൽ പ്ര​​​തി​ ചേ​​​ർ​​​ക്കാ​​​നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ നീ​​​ക്കം. ഈ ​​മാ​​സം 12ന് ​​​ആ​​​ണ് ‘മാ​​​മാ​​ങ്കം’ റി​​​ലീ​​​സ് ചെ​​​യ്ത​​​ത്. പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്തേ​​ണ്ട​​തു സി​​​നി​​​മാ​​വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ൽ​​​പ്പി​​​നു​​ത​​​ന്നെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് പ്രൊ​​​ഡ്യൂ​​​സ​​​ർ ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. മാ​​​മാ​​​ങ്കം സി​​​നി​​​മ​​​യ്ക്കെ​​​തി​​​രേ ചി​​​ല ഡി​​​ജി​​​റ്റ​​​ൽ ക്വ​​​ട്ടേ​​​ഷ​​​ൻ ടീം ​​​ത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.


സി​​​നി​​​മ​​​യെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു സി​​​നി​​​മ​​ത​​​ന്നെ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു​. ഇ​​​തി​​​നി​​​ടെ, സി​​​നി​​​മ​​​യെ ഡീ​​​ഗ്രേ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​ന്നു വാ​​​ട്സ്‌​​ആ​​പ് ഗ്രൂ​​​പ്പി​​​ലൂ​​​ടെ ആ​​​ഹ്വാ​​​നം ചെ​​​യ്ത നി​​​തി​​​ൻ എ​​​ന്ന വ്യ​​​ക്തി​​​ക്കെ​​​തി​​​രേ യും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

ഇ​​​തു സം​​​ബ​​​ന്ധ​​​മാ​​​യ ഓ​​​ഡി​​​യോ ക്ലി​​​പ്പും ഫോ​​​ണ്‍ ന​​​ന്പ​​​റും പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.