പെ​ൺ​കു​ട്ടി​യു​ടെ മരണം: സുഹൃത്ത് അറസ്റ്റിൽ
Sunday, December 15, 2019 1:00 AM IST
മു​​​ക്കം: ആ​​​ന​​​യാം​​​കു​​​ന്ന് ഹ​​​യ​​​ർ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളി​​​ലെ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി ജീ​​വ​​നൊ​​ടു​​ക്കി​​യ​​തി​​​ൽ കു​​​ട്ടി​​​യു​​​ടെ ആ​​​ൺ​​​സു​​​ഹൃ​​​ത്ത് അ​​​റ​​​സ്റ്റി​​​ൽ. മു​​​രി​​​ങ്ങം​​​പു​​​റാ​​​യി സ്വ​​​ദേ​​​ശി പൊ​​​ടു​​​വ​​​ണ്ണി​​​ക്ക​​​ൽ റി​​​നാ​​​സ് (23) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ആ​​​ത്മ​​​ഹ​​​ത്യ​​ാ പ്രേ​​​ര​​​ണ കു​​​റ്റ​​​ത്തി​​​നാ​​​ണ് അ​​​റ​​​സ്റ്റ്. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ്ചെ​​​യ്തു. യു​​​വാ​​​വി​​​നെ​​​തി​​​രേ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


മൂ​​​ന്നു ദി​​​വ​​​സം മു​​​മ്പാ​​​ണ് പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ വീ​​​ട്ടി​​ൽ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സ്കൂ​​​ള്‍വി​​​ട്ടു വ​​​ന്ന ശേ​​​ഷ​​​മാ​​​ണ് കു​​​ട്ടി മ​​രി​​ച്ച​​ത്. യു​​​വാ​​​വു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തി​​​ന് പെ​​​ൺ​​​കു​​​ട്ടി എ​​​ഴു​​​തി​​​യ ഡ​​​യ​​​റി പ്ര​​​ധാ​​​ന തെ​​​ളി​​​വാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.