ഗവ. ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ട​ക്കാലാശ്വാസം അനുവദിക്കണം: എൻജിഒ സംഘ്
Sunday, December 15, 2019 1:00 AM IST
ക​​​ണ്ണൂ​​​ര്‍: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് 2019 ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ല്‍ ല​​​ഭി​​​ക്കേ​​​ണ്ട പ​​​തി​​​നൊ​​​ന്നാം ശ​​​മ്പ​​​ള പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ണ്ടു​​​പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും വി​​​ല​​​ക്ക​​​യ​​​റ്റം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ലും അ​​​ര്‍​ഹ​​​മാ​​​യ ഇ​​​ട​​​ക്കാ​​​ലാ​​​ശ്വാ​​​സം ഉ​​​ട​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ണ്ണൂ​​​രി​​​ല്‍ സ​​​മാ​​​പി​​​ച്ച കേ​​​ര​​​ള എ​​​ന്‍​ജി​​​ഒ സം​​​ഘ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​ര്‍​ക്കാ​​​ര്‍ വി​​​ഹി​​​തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി ആ​​​രോ​​​ഗ്യ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, കു​​​ടി​​​ശി​​​ക​​​യാ​​​യ എ​​​ട്ടു ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത ഉ​​​ട​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ സി. ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​ൻ ഉ​​​ണ്ണി​​​ത്താ​​​ന്‍ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗം ജി​​​ഇ​​​എ​​​ന്‍​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​ന്‍​ജി​​​ഒ സം​​​ഘ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​കെ. ജ​​​യ​​​കു​​​മാ​​​ർ റി​​​പ്പോ​​​ര്‍​ട്ടും ട്ര​​​ഷ​​​റ​​​ര്‍ ടി.​​​എ​​​ന്‍. ര​​​മേ​​​ശ് ക​​​ണ​​​ക്കും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സു​​​ഹൃ​​​ദ് സ​​​മ്മേ​​​ള​​​നം ആ​​​ര്‍​ആ​​​ര്‍​എം​​​എ​​​സ് അ​​​ഖി​​​ലേ​​​ന്ത്യാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​സു​​​നി​​​ല്‍​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എം.​​​ടി. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗം ബി.​​​എ​​​സ്. രാ​​​ജീ​​​വ്, കെ. ​​​മു​​​ര​​​ളി എ​​ന്നി​​വ​​ർ പ്ര​​​മേ​​​യ​​​ങ്ങ​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ബി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ആ​​​ര്‍. ര​​​ഘു​​​രാ​​​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സി.​ ​​സു​​​രേ​​​ഷ് കു​​​മാ​​​ര്‍-​​​പ്ര​​​സി​​​ഡ​​​ന്‍റ്, ടി.​​​എ​​​ന്‍.​​​ര​​​മേ​​​ശ്-​​​ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, പി.​​​വി.​​​മ​​​നോ​​​ജ് പ​​​ത്ത​​​നം​​​തി​​​ട്ട-​​ട്ര​​​ഷ​​​റ​​​ര്‍, എം.​​​കെ. അ​​​ര​​​വി​​​ന്ദ​​​ന്‍(​​പ​​​ത്ത​​​നം​​​തി​​​ട്ട), എം.​​​ടി. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍(​​ക​​​ണ്ണൂ​​​ര്‍), ഡി. ​​​ബാ​​​ബു​​​പി​​​ള്ള(​​ആ​​​ല​​​പ്പു​​​ഴ), പി. ​​​പീ​​​താം​​​ബ​​​ര​​​ന്‍(​​കാ​​​സ​​​ര്‍​ഗോ​​​ഡ്), അ​​​നി​​​താ ര​​​വീ​​​ന്ദ്ര​​​ന്‍ (കൊ​​​ല്ലം)-​​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍, ആ​​​ര്‍. ശ്രീ​​​കു​​​മാ​​​ര​​​ന്‍(​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), സി. ​​​ബാ​​​ബു​​​രാ​​​ജ്(​​മ​​​ല​​​പ്പു​​​റം), എ. ​​​പ്ര​​​കാ​​​ശ്(​​ആ​​​ല​​​പ്പു​​​ഴ), ടി. ​​​ദേ​​​വാ​​​ന​​​ന്ദ​​​ന്‍(​​കോ​​​ഴി​​​ക്കോ​​​ട്), കെ.​​​എം. രാ​​​ജീ​​​വ്(​​തൃ​​​ശൂ​​​ര്‍)-​​​സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍, എ​​​സ്. സ​​​ജീ​​​വ്(​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), എ​​​ന്‍.​​​എ.​ അ​​​നി​​​ല്‍​കു​​​മാ​​​ര്‍(​​തൃ​​​ശൂ​​​ര്‍), മു​​​ര​​​ളി കോ​​​നാ​​​ത്ത്(​​പാ​​​ല​​​ക്കാ​​​ട്), എം.​​​അ​​​രു​​​ണ്‍(​​ഇ​​​ടു​​​ക്കി), പി.​​​എം. അ​​​ജി(​​വ​​​യ​​​നാ​​​ട്)-​​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.