ഷൂട്ടിംഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ മിന്നൽ പ​രി​ശോ​ധ​ന തുടങ്ങി
ഷൂട്ടിംഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ  മിന്നൽ പ​രി​ശോ​ധ​ന തുടങ്ങി
Saturday, December 14, 2019 1:15 AM IST
ആ​​​ലു​​​വ: സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി എ​​​ക്സൈ​​​സ് അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ സാം ​​​ക്രി​​സ്റ്റി ഡാ​​​നി​​​യേ​​​ൽ. ല​​​ഹ​​​രി വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ യാ​​​ത്ര​​​യു​​​ടെ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​ശേ​​​ഷം ആ​​ലു​​വ​​യി​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ന്ന​​​ലെ കാ​​​ര​​​വ​​​നി​​​ലും ലൊ​​​ക്കേ​​​ഷ​​​നും ന​​​ട​​​ത്തി​​​യ ആ​​​ദ്യ റെ​​​യ്ഡി​​​ൽ യാ​​​തൊ​​​രു വി​​​ധ​​​ത്തി​​​ലു​​​ള്ള തെ​​​ളി​​​വു​​​ക​​​ളും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. മ​​യ​​ക്കു​​മ​​രു​​ന്ന് സ്റ്റാ​​​മ്പ് രൂ​​​പ​​​ങ്ങ​​​ളി​​​ൽ വ​​​രെ സൂ​​​ക്ഷി​​​ക്കാ​​​നാ​​​കു​​​ന്ന​​​തി​​​നാ​​​ൽ എ​​​ക്സൈ​​​സി​​​ന് ഇ​​​വ ക​​​ണ്ടെ​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ടു​​​ന്നു​​​ണ്ട്. എ​​​ക്സൈ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റെ​​​യ്ഡു​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ പ​​​ള്ളി​​​യി​​​ലും പ​​​ള്ളി​​​ക്കൂ​​​ട​​​ത്തി​​​ലും വ​​​രെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.


സി​​​നി​​​മാ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ മ​​​യ​​​ക്കുമ​​​രു​​​ന്നു​​​പ​​​യോ​​​ഗം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി അ​​​റി​​​വു​​​ണ്ടെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ട​​​യ​​​ണ​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് നാ​​​രാ​​​യ​​​ണ​​​ക്കു​​​റു​​​പ്പ് പ​​​റ​​​ഞ്ഞു.
മ​​​യ​​​ക്കു​​മ​​​രു​​​ന്നു വേ​​​ട്ട ശ​​​ക്ത​​​മാ​​​ക്കാ​​​ൻ എ​​​ക്സൈ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും തോ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.