തൊടുപുഴ: ആഴ്ചയിൽ ഒരു ദിവസം ലോകമെന്പാടും അവധി അനുവദിക്കുകയും അത് അവകാശമായി നിലനിൽക്കുകയും ചെയ്യുന്പോൾ ഇന്ത്യയിൽ ആഴ്ചയിലെ ഏക അവധിദിനമായ ഞായറാഴ്ചയും പതിവായി അപ്രഖ്യാപിത പ്രവൃത്തി ദിനമാക്കുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയം അടിയന്തരമായി തിരുത്തണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം.
നീറ്റ് പരീക്ഷകൾ, ദേശീയ മെറിറ്റ് കം മീൻ പരീക്ഷകൾ, സംസ്ഥാന സർക്കാരിന്റെ പിഎസ്സി പരീക്ഷകൾ, സാക്ഷരത തുല്യ പരീക്ഷകൾ ഉപജില്ല, ജില്ല, സംസ്ഥാന, ശാസ്ത്ര പരിചയ, കായിക കലാ മേളകൾ, ഐ ടി അറ്റ് സ്കൂളിന്റെ അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള പരിശീലന പരിപാടികൾ, പ്രധാന അധ്യാപകർക്കായി സീമാറ്റ് നടത്തുന്ന പരിശീലനങ്ങൾ, കെ.ടെറ്റ് പരീക്ഷകൾ തുടങ്ങിയവയെല്ലാം ഞായറാഴ്ചകളിൽ നടത്തുന്ന സമീപനങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ക്രൈസ്തവരെ ഞായറാഴ്ചകളിലെ പ്രാർഥനകളിൽനിന്നു തടസപ്പെടുത്തുന്ന ഞായറാഴ്ചത്തെ അപ്രതീക്ഷിത പ്രവൃത്തിദിനം മതവിശ്വാസങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാൻ കഴിയൂ. ഭാരവാഹികളുടെ യോഗത്തിൽ ഡയറക്ടർ ഫാ.ജിയോ കടവി, ടോണി പുഞ്ചക്കുന്നേൽ,പി.ജെ.പാപ്പച്ചൻ, സാജു അലക്സ്, ഡോ.ജോസുകുട്ടി ജെ.ഒഴുകയിൽ, തോമസ് പീടികയിൽ, ബെന്നി ആന്റണി, ആന്റണി എൽ. തൊമ്മാന, തൊമ്മി പിടിയത്ത് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.