പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ ക​രി​ങ്ക​ൽപാ​ളി ത​ല​യി​ൽ വീ​ണു ര​ണ്ടു പേർ മ​രി​ച്ചു
പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ ക​രി​ങ്ക​ൽപാ​ളി  ത​ല​യി​ൽ വീ​ണു ര​ണ്ടു പേർ മ​രി​ച്ചു
Friday, December 13, 2019 1:27 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: പാ​​റ​​പൊ​​ട്ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ക​​രി​​ങ്ക​​ൽ​​പ്പാ​​ളി അ​​ട​​ർ​​ന്നു​​വീ​​ണ് ഇ​​ത​​ര​ സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ ര​​ണ്ടു​ പേ​​ർ മ​​രി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് ടൗ​​ണി​​ന​​ടു​​ത്ത് ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണു സം​​ഭ​​വം. മ​​ധ്യ​​പ്ര​​ദേ​​ശ് ചി​​ന്തു​​വാ​​ര ജി​​ല്ല​​യി​​ലെ മോ​​ർ​​ഡ​​ഗോ​​ണ്‍​ഗ​​രി സ്വ​​ദേ​​ശി​​ക​​ളും ബ​​ന്ധു​​ക്ക​​ളു​​മാ​​യ ര​​മേ​​ശ് താ​​ക്ക​​റെ(41), സാ​​ഹ​​ബു​​റാ​​വു താ​​ക്ക​​റെ(42) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.

കു​​റ​​വി​​ല​​ങ്ങാ​​ട് വൈ​​ക്കം റോ​​ഡി​​ൽ താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലാ​​ണ് അ​​പ​​ക​​ടം. പാ​​റ​​യി​​ൽ ദ്വാ​​ര​​മു​​ണ്ടാ​​ക്കി​​യ ശേ​​ഷം അ​​തി​​ൽ രാ​​സ​​വ​​സ്തു നി​​ക്ഷേ​​പി​​ച്ചു വി​​ള്ള​​ലു​​ണ്ടാ​​ക്കി പൊ​​ട്ടി​​ച്ചെ​​ടു​​ക്കു​​ന്ന രീ​​തി​​യാ​​ണ് ഇ​​വി​​ടെ ന​​ട​​ത്തി​​യി​​രു​​ന്ന​​തെ​ന്നു പ​​റ​​യു​​ന്നു. രാ​സ​​വ​​സ്തു പ്ര​​യോ​​ഗി​​ച്ച​ ശേ​​ഷം ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷം പൊ​​ട്ടി​ക്കാ​നാ​​യി വി​​ള്ള​​ലു​​ണ്ടാ​​ക്കി​​യ പാ​​റ​​യു​​ടെ ഭാ​​ഗ​​മാ​​ണ് അ​​ട​​ർ​​ന്നു​വീ​​ണ​​ത്. പൊ​ട്ടി​ക്ക​ലു​മാ​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്നാ​​ണു രാ​​സ​​വ​​സ്തു​ നി​​ക്ഷേ​​പി​​ച്ചു​​ള്ള ഖ​​ന​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.


ര​​മേ​​ശ് താ​​ക്ക​​റെ അ​​പ​​ക​​ട​​സ്ഥ​​ല​​ത്തു​​വ​​ച്ചു​​ത​​ന്നെ മ​​രി​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​ന്ന​ലെ രാ​​ത്രി​​യി​​ലാ​​ണ് സാ​​ഹ​​ബു റാ​​വു​​താ​​ക്ക​​റെ മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​ സ​​മ​​യം നാ​​ലു തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മ​​റ്റു​​ള്ള​​വ​​രു​​ടെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ല. സ​​മീ​​പ​​വാ​​സി​​ക​​ളാ​​ണ് പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. ഒ​​രു ​വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ഇ​​വി​​ടെ പാ​​റ​​ഖ​​ന​​നം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ഉ​​യ​​ർ​​ന്ന ഭൂ​​മി പാ​​റ​​ഖ​​ന​​നം ന​​ട​​ത്തി റോ​​ഡ് നി​​ര​​പ്പി​​ലാ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ് ന​​ട​ക്കു​ന്ന​​ത്. അ​​ന​​ധി​​കൃ​​ത​​മാ​​യി പാ​​റ​​ഖ​​ന​​നം ന​​ട​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റ​​വ​​ന്യു അ​​ധി​​കൃ​​ത​​ർ സ്റ്റോ​​പ്പ് മെ​​മ്മോ ന​​ൽ​​കി​​യ സ്ഥ​​ല​​ത്താ​​ണ് അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.