പൗ​ര​ത്വ ബി​ല്‍ മ​തേ​ത​ര​ത്വ​ത്തെ കൊ​ല​പ്പെ​ടു​ത്തും: ചെ​ന്നി​ത്ത​ല
പൗ​ര​ത്വ ബി​ല്‍  മ​തേ​ത​ര​ത്വ​ത്തെ  കൊ​ല​പ്പെ​ടു​ത്തും:  ചെ​ന്നി​ത്ത​ല
Friday, December 13, 2019 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണു പൗ​​​ര​​​ത്വ​​​ബി​​​ല്ലി​​​ലൂ​​​ടെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​ദ്രോ​​​ഹ​​​ന​​​യ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ യു​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ര്‍​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ചെ​​​ന്നി​​​ത്ത​​​ല. മ​​​ത​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പൗ​​​ര​​​ത്വം ന​​​ൽ​​കു​​​ന്ന ന​​​ട​​​പ​​​ടി മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​ സം​​​ഭ​​​വ​​​മാ​​​ണ്.


മോ​​​ദി സർക്കാർ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ത്ത​​​ന്നെ പി​​​ച്ചി​​​ച്ചീ​​​ന്തു​​​ക​​​യാ​​​ണ്. രാ​​​ജ്യ​​​ത്തു വ​​​ര്‍​ഗീ​​​യ സം​​​ഘ​​​ര്‍​ഷം കൂ​​ട്ടാ​​നു​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മു​​​ന്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ന്‍, യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളാ​​​യ വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ര്‍, ടി.​​​ശ​​​ര​​​ത്ച​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, ബീ​​​മാ​​​പ്പ​​​ള്ളി റ​​​ഷീ​​​ദ്, സോ​​​ള​​​മ​​​ന്‍ അ​​​ല​​​ക്സ്, നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര സ​​​ന​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.