നവജാത ശിശു മരിച്ചു
Friday, December 13, 2019 12:17 AM IST
അടിമാലി : ചിയപ്പാറയ്ക്ക് സമീപം അഞ്ചാംമൈലിൽ ആദിവാസിക്കുടിയിൽ നവജാത ശിശു മരിച്ചു. ആദിവാസി കുടിയിൽ താമസക്കാരനായ മാനോജിന്റെ ഏഴ് ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർന്ന് തിരികെ വീട്ടിലേക്ക് മടങ്ങി എത്തിയെങ്കിലും രോഗം വഷളായതോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.