കെ​സി​ബി​സി മ​താ​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Friday, December 13, 2019 12:06 AM IST
കൊ​​​ച്ചി: വി​​​ശ്വാ​​​സ​​​ജീ​​​വി​​​ത​​​പ​​​രി​​​ശീ​​​ല​​​ന​​​രം​​​ഗ​​​ത്ത് നി​​​സ്തു​​​ല​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ല്കി​​​യ കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ മി​​​ക​​​ച്ച മ​​​താ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​മെ​​​ത്രാ​​​ൻ സ​​​മി​​​തി ഫാ. ​​​മാ​​​ത്യു ന​​​ട​​​യ്ക്ക​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​വാ​​​ർ​​​ഡ് ന​​​ല്കി ആ​​​ദ​​​രി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ർ​ സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ടു​​​ക്കി രൂ​​​പ​​​ത വാ​​​ഴ​​​ത്തോ​​​പ്പ് ഫൊ​​​റോ​​​ന​​​യി​​​ലെ നാ​​​ര​​​ക​​​ക്കാ​​​നം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ചു​​​മ്മാ​​​ർ മാ​​​ത്യു തു​​​ണ്ട​​​ത്തി​​​ൽ, ല​​​ത്തീ​​​ൻ സ​​​ഭ​​​യി​​​ൽ നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത​​​യി​​​ലെ സൗ​​​ത്ത് വ​​​യ​​​നാ​​​ട് ഫെ​​​റോ​​​ന​​​യി​​​ലെ ചൂ​​​ണ്ടേ​​​ൽ സെ​​​ന്‍റ് ജൂ​​​ഡ്സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ എം.​​​എം. ഏ​​​ബ്ര​​​ഹാം, സീ​​റോ മ​​​ല​​​ങ്ക​​​ര​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നാ​​​ലാ​​​ഞ്ചി​​​റ സെ​​​ന്‍റ് തോ​​​മ​​​സ് ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഡോ. ​​​തോ​​​മ​​​സു​​​കു​​​ട്ടി പ​​​ന​​​ച്ച​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് കെ​​​സി​​​ബി​​​സി അ​​​വാ​​​ർ​​​ഡ് ന​​​ല്കി ആ​​​ദ​​​രി​​​ച്ച​​​ത്.

പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം അ​​​വാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, പി​​​ടി​​​ഐ ഡീ​​​ൻ ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ഫാ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി, ജി​​​സ​​​സ് ഫ്ര​​​ട്ടേ​​​ണി​​​റ്റി സം​​സ്ഥാ​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഷാ​​​ജി സ്റ്റീ​​​ഫ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.