കു​ട്ട​നാ​ട്ടി​ലെ ര​ണ്ടു പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 55.13 കോ​ടി
കു​ട്ട​നാ​ട്ടി​ലെ  ര​ണ്ടു പാ​ല​ങ്ങ​ളു​ടെ  നി​ർ​മാ​ണ​ത്തി​ന്  55.13 കോ​ടി
Thursday, December 12, 2019 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ട​​​നാ​​​ട്ടി​​​ലെ ചാ​​​ലോ​​​ചി​​​റ​​​യി​​​ൽ കൈ​​​ന​​​ക​​​രി പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 30.35 കോ​​​ടി​​​യു​​​ടെ​​​യും പ​​​ന​​​യ്ക്ക​​​ൽ തോ​​​ടി​​​നു കു​​​റു​​​കെ ക​​​ന​​​ച്ചേ​​​രി പാ​​​ലം നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 24.78 കോ​​​ടി​​​യു​​​ടേ​​​യും ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു. ചാ​​​ലോ​​​ചി​​​റ കൈ​​​ന​​​ക​​​രി പാ​​​ല​​​ത്തി​​​ന്‍റെ​​​യും ക​​​ന​​​ച്ചേ​​​രി പാ​​​ല​​​ത്തി​​​ന്‍റെ​​​യും ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ഉ​​​ട​​​ൻ ത​​​ന്നെ നി​​​ർ​​മാ​​​ണ​​​ത്തി​​​ലേ​​​ക്ക് പോ​​​കും.

പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന കു​​​ട്ട​​​നാ​​​ട്ടി​​​ലെ ഗ​​​താ​​​ഗ​​​ത പ്ര​​​ശ്ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ ല​​​ക്ഷ്യം. പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ആ​​​ല​​​പ്പു​​​ഴ-​​​ച​​​ങ്ങ​​​നാ​​​ശേ​​​രി റോ​​​ഡ് യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​ന​​​ർ​​​നി​​​ർ​​​മി​​ച്ച​​​തും അ​​​ന്പ​​​ല​​​പ്പു​​​ഴ-​​​തി​​​രു​​​വ​​​ല്ല റോ​​​ഡ് ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ നി​​​ർ​​​മ്മി​​​ച്ച​​​തും ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ളാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.