ലോക്പാൽ: മനുഷ്യാവകാശ ദിനത്തിൽ സെമിനാർ
Thursday, December 12, 2019 12:24 AM IST
കോ​ട്ട​യം: അ​ഴി​മ​തി​ര​ഹി​ത രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്ന​മാ​ണു ലോ​ക്പാ​ൽ ബി​ല്ലെ​ന്നും ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​യെ​ന്ന​താ​ണ് പ്ര​ധാ​ന ദൗ​ത്യ​മെ​ന്നും പാ​ലാ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്‌​ഷ​ൻ കൗ​ണ്‍സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ലൂ​ർ​ദ് ഹാ​ളി​ൽ ന​ട​ന്ന “ലോ​ക്പാ​ലും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും’’ എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ചീ​ഫ് ജു​ഡി​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഫി​ലി​പ്പ് തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


ഭ​ര​ണ​ഘ​ട​ന​യു​ടെ​യും ലോ​ക്പാ​ൽ ബി​ല്ലി​ന്‍റെ​യും ആ​ഗോ​ള മ​നു​ഷ്യാ​വ​കാ​ശ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ർ​ജ് ടി. ​ഇ​ട്ട​ൻ​കു​ള​ങ്ങ​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ടി.​ജി.​ചി​ത്ര, ജി​സ്മി, മ​രി​യ സ​ണ്ണി, എ​യ്ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ഫാ. ​ജ​യ്മോ​ൻ മു​ള​പ്പ​ൻ​ചേ​രി​യി​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.