ഏതു കേസു വന്നാലും താൻ ജയിലിൽ പോകില്ലെന്നു വെള്ളാപ്പള്ളി
ഏതു കേസു വന്നാലും താൻ ജയിലിൽ പോകില്ലെന്നു വെള്ളാപ്പള്ളി
Wednesday, December 11, 2019 11:43 PM IST
മ​ങ്കൊ​ന്പ്: ത​നി​ക്കെ​തി​രേ എ​ന്തൊ​ക്കെ കേ​സു​ക​ളു​മാ​യി വ​ന്നാ​ലും താ​ൻ ജ​യി​ലി​ല​ല്ല എ​ന്നും വീ​ട്ടി​ലു​ണ്ടാ​കു​മെ​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​സ്എ​ൻ​ഡി​പി​യി​ലെ ചി​ല നേ​താ​ക്ക​ൾ ത​നി​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പ​ച്ച​തി​നോ​ടു കു​ട്ട​നാ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗം പി​രി​ച്ചു​വി​ട്ട് അ​ഡ്മി​സി​സ്ട്രേ​റ്റ​റെ നി​യോ​ഗി​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​ർ നി​രാ​ശ​രാ​യി. മാ​വേ​ലി​ക്ക​ര​യി​ലെ ഒ​രു മാ​ന്യ​നും ഒ​രു മു​ൻ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​ണു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​രാ​ണ് യോ​ഗം ഭ​രി​ക്കാ​നി​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്നെ ജ​യി​ലാ​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ് ജ​യി​ലി​ലാ​കാ​ൻ പോ​കു​ന്ന​ത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​ർ ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ൽ വ​ര​ട്ടെ.


30-ാം തീ​യ​തി ക​ഴി​ഞ്ഞാ​ൽ താ​ൻ ജ​യി​ലി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞു​ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, താ​ൻ വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​കും. ത​നി​ക്കു​പ​ക​രം ഇ​വ​രാ​കും ജ​യി​ലി​ലാ​കു​ക. യോ​ഗ​ത്തി​ന​ക​ത്തു​നി​ന്ന് എ​ല്ലാ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും നേ​ടി​യെ​ടു​ത്തി​ട്ട് ഇ​നി മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണു മോ​ഹം. യോ​ഗ​ത്തി​ലെ 10 ശ​ത​മാ​നം യൂ​ണി​യ​നു​ക​ൾ പോ​ലും ഇ​വ​രെ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​മ​ങ്ക​രി ഏ​ഴാം​ന​ന്പ​ർ എ​സ്എ​ൻ​ഡി​പി യോ​ഗം ശാ​ഖ​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ പി.​വി. ബി​നേ​ഷ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.