സ​ർ​ക്കു​ല​ർ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​ പാ​ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി
സ​ർ​ക്കു​ല​ർ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ  ന​ട​പ​ടി​ പാ​ടി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി
Tuesday, December 10, 2019 12:30 AM IST
കൊ​​​ച്ചി: സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ചെ​​​ല​​​വി​​​ൽ കേ​​​സ് ന​​​ൽ​​​ക​​​രു​​​തെ​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ ലം​​​ഘി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പാ​​​ടി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വി​​​വാ​​​ദ സ​​​ർ​​​ക്കു​​​ല​​​റി​​​നെ​​​തി​​​രേ തൃ​​​ശൂ​​​രി​​​ലെ ക​​​ണ്ടാ​​​ണ​​​ശേ​​​രി പ​​​ഞ്ചാ​​​യ​​​ത്ത് ക​​​ണ്‍​സ്യൂ​​​മേ​​​ഴ്സ് കോ ​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ആ​​​ർ.​​​എ​​​ൻ. ന​​​ന്പീ​​​ശ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ലെ സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​റു​​​ടെ സ​​​ർ​​​ക്കു​​​ല​​​ർ സ്വേ​​​ച്ഛാ​​​പ​​​ര​​​വും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഹ​​​ർ​​​ജി​​​യി​​​ൽ ര​​​ജി​​​സ്ട്രാ​​​റോ​​​ടു നി​​​ല​​​പാ​​​ടു തേ​​​ടി​​​യ ഹൈ​​​ക്കോ​​​ട​​​തി ഹ​​​ർ​​​ജി പി​​​ന്നീ​​​ടു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

സ​​​ഹ​​​ക​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ് ര​​​ജി​​​സ്ട്രാ​​​റു​​​ടെ സ​​​ർ​​​ക്കു​​​ല​​​റെ​​​ന്നും ഇ​​​തു അ​​​ധി​​​കാ​​​ര പ​​​രി​​​ധി ലം​​​ഘി​​​ച്ചു​​​ള്ള​​​താ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.