ച​ക്കു​ള​ത്തു​കാ​വി​ൽ പൊ​ങ്കാ​ല ഇ​ന്ന്
Tuesday, December 10, 2019 12:06 AM IST
എ​​ട​​ത്വ: സ്തീ​​ക​​ളു​​ടെ ശ​​ബ​​രി​​മ​​ല​​യാ​​യ ച​​ക്കു​​ള​​ത്തു​​കാ​​വ് ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ൽ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ഭ​​ക്ത​​ർ ഇ​ന്നു പൊ​​ങ്കാ​​ല അ​​ർ​​പ്പി​​ക്കും. ക്ഷേ​​ത്ര​​ത്തി​​ന്‍റെ 70 കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ൽ പൊ​​ങ്കാ​​ലക്ക​​ല​​ങ്ങ​​ൾ നീ​​ളാ​​നാ​​ണു സാ​​ധ്യ​​ത. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​നി​​ന്നു​​മാ​​യി നൂ​​റു​ക​​ണ​​ക്കി​​നു ഭ​​ക്ത​​രാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്.

പു​​ല​​ർ​​ച്ചെ മു​​ത​​ൽ പൊ​​ങ്കാ​​ലച​​ട​​ങ്ങു​​ക​​ൾ തു​​ട​​ങ്ങും. രാ​​വി​​ലെ ഒ​​ന്പ​​തി​നു ക്ഷേ​​ത്ര​​ം കാ​​ര്യ​​ദ​​ർ​​ശി മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന ആ​​ധ്യാ​​ത്മി​​ക സം​​ഗ​​മം മു​​ഖ്യ കാ​​ര്യ​​ദ​​ർ​​ശി രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഹി​​ന്ദു മ​​ഹാ​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. നാ​​യ​​ർ പൊ​​ങ്കാ​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.


ദേ​​വ​​സ്വം ക​​മ്മീ​​ഷ​​ണ​​ർ ഹ​​ർ​​ഷ​​ൻ മു​​ഖ്യാ​​ഥി​​തി​​യാ​​യി​​രി​​ക്കും. ക്ഷേ​​ത്ര കാ​​ര്യ​​ദ​​ർ​​ശി മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ പൊ​​ങ്കാ​​ല​​യ്ക്കു തു​​ട​​ക്കംകു​​റി​​ച്ച് പ​​ണ്ടാ​​ര അ​​ടു​​പ്പി​​ലേ​​ക്കു മു​​ഖ്യ കാ​​ര്യ​​ദ​​ർ​​ശി രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി അ​​ഗ്നി പ​​ക​​രും. പൊ​​ങ്കാ​​ല ച​​ട​​ങ്ങു​​ക​​ൾ​​ക്കു കാ​​ര്യ​​ദ​​ർ​​ശി മ​​ണി​​ക്കു​​ട്ട​​ൻ ന​​ന്പൂ​​തി​​രി നേ​​തൃ​​ത്വം വ​​ഹി​​ക്കും. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ന​​ന്പൂ​​തി​​രി, അ​​ശോ​​ക​​ൻ ന​​ന്പൂ​​തി​​രി, ര​​ഞ്ജിത്ത് ബി. ​​ന​​ന്പൂ​​തി​​രി എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.