ക്ലാസിൽ ഫാൻ പൊട്ടി തലയിൽ വീണു വിദ്യാർഥിക്കു പരിക്ക്
Tuesday, December 10, 2019 12:06 AM IST
കോ​ട്ട​യം: ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ ത​ല​യി​ലേ​ക്കു ഫാ​ൻ പൊ​ട്ടി വീ​ണു. വ​ട​വാ​തൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി രോ​ഹി​ത്തി​നാ​ണു ഫാ​ൻ വീ​ണു പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ ഉ​ട​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ മാ​ങ്ങാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ത​ല​യി​ൽ ആ​റു തു​ന്നലു​ണ്ട്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ സീ​ലിം​ഗി​ൽ​നി​ന്ന് ഫാ​ൻ അ​ട​ർ​ന്നു രോ​ഹി​ത്തി​ന്‍റെ ത​ല​യി​ൽ പ​തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


മൂ​ന്നു വ​ർ​ഷം മു​ന്പു നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണു ക്ലാ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ഈ ​സ​മ​യ​ത്തു ത​ന്നെ​യാ​ണ് ഫാ​നും സ്ഥാ​പി​ച്ച​തെ​ന്നും കേ​ന്ദ്രീ​യ വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൽ ജോ​യി ജോ​സ​ഫ് പ​റ​ഞ്ഞു. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.