സിബിസിഐ എക്യുമെനിസം ഡയലോഗ് ദേശീയ സെമിനാർ 12നും 13നും കാക്കനാട്ട്
Monday, December 9, 2019 11:45 PM IST
ച​ങ്ങ​നാ​ശേ​രി: സി​ബി​സി​ഐ​യു​ടെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നും സ​ഭൈ​ക്യ​ത്തി​നും വേ​ണ്ടി​യു​ള്ള ക​മ്മീ​ഷ​ൻ “ഐ​ക്യം, സം​വാ​ദം, ദൗ​ത്യം - സ​ഭൈ​ക്യ​വും മ​താ​ന്ത​ര സം​വാ​ദ​വും ഭാ​ര​തീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ’’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.

12,13 തീ​യ​തി​ക​ളി​ൽ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലാ​ണ് സെ​മി​നാ​ർ. കൊ​ച്ചി ചാ​വ​റ സാം​സ്കാ​രി​ക​വേ​ദി, സീ​റോ മ​ല​ബാ​ർ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ വി​വി​ധ സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്മാ​രും പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും. 12ന് ​രാ​വി​ലെ 9.30ന് ​സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​ദി​നം ച​ർ​ച്ച​ക​ളി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ​ഭൈ​ക്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള പൊ​ന്തി​ഫി​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ബി​ഷ​പ് ഡോ.​ബ്ര​യ​ൻ ഫാ​ര​ൽ, ഫാ. ​ഡെ​സ്റ്റി​വെ​ൽ ഹി​യാ​സി​ന്ത്, മ​ല്പാ​ൻ മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, റ​വ.​ഡോ.​ഗി​ൽ​ബ​ർ​ട്ട് അ​രാ​നാ, റ​വ.​ഡോ.​ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, സി​ബി​സി​ഐ ഡ​യ​ലോ​ഗ് ആ​ൻ​ഡ് എ​ക്യു​മെ​നി​സം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​രയ്ക്ക​ൽ എ​ന്നി​വ​ർ ച​ർ​ച്ച നി​യ​ന്ത്രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന വി​വി​ധ സ​ഭാ​പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭാ​ത​ല​വ​ൻ ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത, യാ​ക്കോ​ബാ​യ സ​ഭാ​പ്ര​തി​നി​ധി കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോലീ​ത്ത, കി​ഴ​ക്ക​ൻ അ​സീ​റി​യ​ൻ സ​ഭാ പ്ര​തി​നി​ധി ബി​ഷ​പ് ഒൗ​ഗി​ൻ മാ​ർ കു​ര്യാ​ക്കോ​സ്, മ​ല​ങ്ക​ര ഓ​ർ​ത്തഡോ​ക്സ് സ​ഭാ​പ്ര​തി​നി​ധി ഫാ.​അ​ബ്ര​ഹാം തോ​മ​സ്, സി​എ​ൻ​ഐ സ​ഭാ പ്ര​തി​നി​ധി റ​വ. കാ​സ്റ്റാഡി​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. രാ​ത്രി 7.15ന് ​സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പാ​ര​ന്പ​ര്യ​ത്തി​ൽ സാ​യാ​ഹ്ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് മു​ള​ന്തു​രു​ത്തി സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ല്കും.


13ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മ​താ​ന്ത​ര സം​വാ​ദ​ത്തി​ന്‍റെ അ​ജ​പാ​ല​ന പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഭാ​ര​തീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ.​ഡോ.​എം.​ഡി. തോ​മ​സ് (ന്യൂ​ഡ​ൽ​ഹി), സി​സ്റ്റ​ർ സാ​ലി ജോ​സ​ഫ് (ബം​ഗ​ലു​രു), റ​വ.​ഡോ. അ​ന്തോ​ണി​രാ​ജ് തു​മ്മ (ഹൈ​ദ്രാ​ബാ​ദ്) എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ള​വ​ത​രി​പ്പി​ക്കും. കെ​സി​ബി​സി സ​ഭൈ​ക്യ-​മ​താ​ന്ത​ര​സം​വാ​ദ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​ത​ത്തി​ലെ വി​വി​ധ മ​ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ബം​ഗ​ലു​രു യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജ​ഗ​ദീ​ഷ് പ്ര​കാ​ശ്, മു​ഹ​മ്മ​ദ് താ​ഹീ​ർ, സ്വാ​മി ഭ​ദ്രേ​ശാ​ന​ന്ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ചാ​വ​റ സാം​സ്കാ​രി​ക​വേ​ദി ഡ​യ​റ​ക്ട​റും വേ​ൾ​ഡ് ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്‍റ​ർ ലി​ജി​യ​സ് കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഫാ.​റോ​ബി ക​ണ്ണ​ൻ​ചി​റ സി​എം​ഐ ച​ർ​ച്ച നി​യ​ന്ത്രി​ക്കും.

സി​ബി​സി​ഐ ഡ​യ​ലോ​ഗ്-​എ​ക്യു​മെ​നി​സം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മാ​പ​ന സ​ന്ദേ​ശം ന​ല്കും. സി​ബി​സി​ഐ ഓ​ഫീ​സ് ഫോ​ർ ഡ​യ​ലോ​ഗ് ആ​ൻ​ഡ് എ​ക്യു​മെ​നി​സം സെ​ക്ര​ട്ട​റി റ​വ.​ഡോ.​ചെ​റി​യാ​ൻ ക​റു​ക​പ്പ​റ​ന്പി​ൽ, സി​സ്റ്റ​ർ നി​ർ​മ​ൽ ജോ​സ് എം​എ​സ്ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഭാ​ര​ത​ത്തി​ന്‍റെ വി​വി​ധ ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ൽ​നി​ന്ന് എ​ക്യു​മെ​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ​മാ​ർ, വി​വി​ധ ക്രൈ​സ്ത​വ​സ​ഭാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.