കേ​ച്ചേ​രി സ്റ്റേ​റ്റ് ബാ​ങ്കി​ൽ ക​വ​ർ​ച്ചാ​ശ്രമം
Monday, December 9, 2019 11:45 PM IST
കേ​​​ച്ചേ​​​രി(​​​തൃ​​​ശൂ​​​ർ): കേ​​​ച്ചേ​​​രി​​​യി​​​ൽ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ശാ​​​ഖ കു​​​ത്തി​​​ത്തു​​​റ​​​ന്നു മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മം. അ​​​ലാ​​​റം കേ​​​ട്ട് ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ എ​​​ത്തി​​​യ​​​തോ​​​ടെ ക​​​ള്ള​​​ൻ ഇ​​രു​​ട്ടി​​ൽ മ​​റ​​ഞ്ഞു. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്നി​​​നും പ​​​ന്ത്ര​​​ണ്ടി​​​നും ഇ​​​ട​​​യി​​​ലാ​​​ണ് സം​​​ഭ​​​വം.

തൃ​​​ശൂ​​​ർ - കു​​​ന്നം​​​കു​​​ളം ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ അ​​​ടു​​​ത്തു​​​ള്ള എ​​​സ്ബി​​​ഐ ശാ​​​ഖ​​​യി​​​ലാ​​യി​​രു​​ന്നു ക​​​വ​​​ർ​​​ച്ചാ​​​ശ്ര​​​മം. ബാ​​​ങ്കി​​​ന്‍റെ പി​​​ന്നി​​​ലു​​​ള്ള ജ​​​ന​​​ൽ​​​ക്ക​​​മ്പി വ​​​ള​​​ച്ചാ​​​ണ് ക​​​ള്ള​​​ൻ അ​​​ക​​​ത്തു​​​ക​​​യ​​​റി​​​യ​​​ത്. മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ കെ.​​​എ​​​ഫ്. ബെ​​​ന്നി​​​യു​​​ടെ മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് അ​​​ലാ​​​റം എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ​​​ത​​​ന്നെ ബാ​​​ങ്കി​​​ലെ​​​ത്തി​​​യ മാ​​​നേ​​​ജ​​​ർ മു​​​ൻ ഭാ​​​ഗ​​​ത്തു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ഒ​​​ന്നും ക​​​ണ്ടി​​​ല്ല. പി​​​ന്നീ​​​ട് അ​​​വി​​​ടെ​​​യു​​​ള്ള ഓ​​​ട്ടോ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പി​​​ന്നി​​​ലൂ​​​ടെ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​ള്ള​​​ൻ ഇ​​​റ​​​ങ്ങി ഓ​​​ടു​​​ന്ന​​​തു ക​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.