മിസോറി സർവകലാശാലയിൽ മലയാളിക്ക് ഉന്നത പദവി
Monday, December 9, 2019 11:38 PM IST
ചെറായി: യുഎസ്എയിലെ മിസോറി സർവകലാശാലയിൽ അഗ്രികൾചറൽ എക്സിപിരിമെന്റ് സ്റ്റേഷൻ ഡയറക്ടറായും കോളജ് ഓഫ് അഗ്രികൾചർ ഫുഡ് ആൻഡ് നാച്ചുറൽ റിസോഴ്സ് അസോസിയേറ്റ് ഡീനുമായി വൈപ്പിൻ കുഴുപ്പിള്ളി സ്വദേശി ഡോ. ഷിബു ജോസിനെ നിയമിച്ചു. നിലവിൽ ഇവിടെ അഗ്രോഫോറസ്ട്രി പ്രഫസറും ഡയറക്ടറുമായി പ്രവർത്തിച്ചുവരികയായിരുന്നു. കുഴുപ്പിള്ളി പുളിക്കൽ ജോസിന്റെയും പരേതയായ മറിയാമ്മ ജോസിന്റെയും മകനാണ്. ഡോ. ഷീനയാണ് ഭാര്യ. മക്കൾ: ജോസഫ്, ജ്വേഷ്വ.