ഷെ​യ്ൻ നി​ഗമി​നെ​തിരേ സം​വി​ധാ​യ​ക​ൻ ശ​ര​ത് മേ​നോ​ൻ
ഷെ​യ്ൻ നി​ഗമി​നെ​തിരേ സം​വി​ധാ​യ​ക​ൻ ശ​ര​ത് മേ​നോ​ൻ
Monday, December 9, 2019 1:08 AM IST
കൊ​​​ച്ചി: ന​​​ട​​​ൻ ഷെ​​​യ്ൻ നി​​​ഗ​​​മിനെ​​​തിരേ വെ​​​യി​​​ൽ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ​​​ര​​​ത് മേ​​​നോ​​​ൻ. ഷെ​​​യ്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്നു​​വ​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​യാ​​ണു താ​​​ൻ ഇ​​​തു​​​വ​​​രെ മൗ​​​നം പാ​​​ലി​​​ച്ച​​​ത്. എ​​​ന്നി​​​ട്ടും ത​​​ന്നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഷെ​​​യ്നി​​​ന്‍റെ നി​​​ല​​​പാ​​​ടു ശ​​​രി​​​യ​​​ല്ലെ​​ന്നു ശ​​​ര​​​ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

ഷെ​​​യ്നി​​​നെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു വാ​​​ക്കു പോ​​​ലും ത​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഒ​​​രു ദി​​​വ​​​സം പോ​​​ലും 16 മ​​​ണി​​​ക്കൂ​​​ർ ഷെ​​​യ്ൻ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ര​​​മാ​​​വ​​​ധി ഒ​​​രു ദി​​​വ​​​സം 45 മി​​​നി​​​ട്ടാ​​​ണ് അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഷെ​​​യ്ൻ ഹോ​​​ട്ട​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന സ​​​മ​​​യ​​​വും കാ​​​ര​​​വ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന സ​​​മ​​​യ​​​വും അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​യി കൂ​​​ട്ടാ​​​ൻ ക​​​ഴി​​​യി​​​ല്ല.


ഷെ​​​യ്ൻ അ​​​ഭി​​​ന​​​യി​​​ച്ച സ​​​മ​​​യ​​​ത്തി​​നു കൃ​​​ത്യ​​​മാ​​​യ കാ​​മ​​​റാ ലോ​​​ഗ് ഉ​​​ണ്ട്. ഇ​​​തു ഫെ​​​ഫ്ക്ക​​​യ്ക്കും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും അ​​​മ്മ​​​യ്ക്കും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. 15 ദി​​​വ​​​സം അ​​​ഭി​​​ന​​​യി​​​ച്ച ശേ​​​ഷം പോ​​​കും എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഷെ​​​യ്ൻ തു​​​ട​​​ക്ക​​​ത്തി​​​ൽ​​ത്ത​​​ന്നെ സ്വീ​​​ക​​​രി​​​ച്ച​​​ത്. ഷെ​​​യ്ൻ സ​​​ഹ​​​ക​​​രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ 17 ദി​​​വ​​​സം​​കൊ​​​ണ്ട് പൂ​​​ർ​​​ത്തീ​​ക​​​രി​​​ക്കാ​​​മാ​​​യി​​​രു​​​ന്ന ചി​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ നീ​​​ണ്ടു​​​പോ​​​യ​​​ത്.

പ​​​ണം കൂ​​​ടു​​​ത​​​ൽ കി​​​ട്ടി​​​യാ​​​ൽ മാ​​​ത്ര​​​മേ 15 ദി​​​വ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ഭി​​​ന​​​യി​​​ക്കൂ​​​യെ​​ന്നു ഷെ​​​യ്ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. മ​​​ല​​​യാ​​​ള​​​ത്തി​​​ലെ മ​​​റ്റു മു​​​ൻ​​​നി​​​ര ന​​​ട​​ൻ​​മാ​​രി​​​ൽ​​നി​​​ന്നു പോ​​​ലും ഉ​​​ണ്ടാ​​​കാ​​​ത്ത നി​​​ല​​​പാ​​​ടാ​​​ണു ഷെ​​​യ്നി​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.