ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​നു​വ​രി ആ​ദ്യം: രാ​ധാ​കൃ​ഷ്ണ​ൻ
ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​നു​വ​രി ആ​ദ്യം: രാ​ധാ​കൃ​ഷ്ണ​ൻ
Monday, December 9, 2019 1:08 AM IST
കൊ​​​ച്ചി: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നെ ജ​​​നു​​​വ​​​രി ആ​​​ദ്യ​​​വാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ. നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം അ​​​ധ്യ​​​ക്ഷ​​​​രെ 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലും ജി​​​ല്ലാ അ​​​ധ്യ​​​ക്ഷ​​​​രെ 30 ന് ​​​മു​​​ന്പും തെ​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ പാ​​​ർ​​​ട്ടി കോ​​​ർ ക​​​മ്മി​​​റ്റി ​യോ​​​ഗ​​​ത്തി​​നു​​ശേ​​ഷം ന​​ട​​ത്തി​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കോ​​​ർ ക​​​മ്മി​​​റ്റി​​​യോ​​​ഗ​​​വും സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​വും ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തു. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ട​​​ൽ ​ബി​​​ഹാ​​​രി വാ​​​ജ്പേ​​​യി​​​യു​​​ടെ ജ​​ന്മ​​ദി​​​ന​​​മാ​​​യ ഡി​​​സം​​​ബ​​​ർ 25ന് ​​​ബി​​​ജെ​​​പി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. അ​​​ട​​​ൽ​​​ജി​​​യു​​​ടെ ജീ​​​വി​​​ത സ​​​ന്ദേ​​​ശം ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം. ബൂ​​​ത്ത്, പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ന്നു സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ദേ​​​ശീ​​​യ സം​​​ഘ​​​ട​​​നാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​ൽ. സ​​​ന്തോ​​​ഷ്, ഒ.​​​ രാ​​​ജ​​​ഗോ​​​പാ​​​ൽ എം​​​എ​​​ൽ​​​എ, മു​​​ൻ അ​​​ധ്യ​​​ഷ​​​ൻ കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, പി.​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, എം.​​​ടി. ര​​​മേ​​​ശ്, കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ, എം.​​​ഗ​​​ണേ​​​ശ്, ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ കോ​​​ർ​​​ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.