സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ്: തൃ​ശൂ​ർ സ​ഹോ​ദ​യ ചാ​മ്പ്യന്മാ​ർ
Monday, December 9, 2019 12:35 AM IST
മ​​​ഞ്ചേ​​​രി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്സ് കേ​​​ര​​​ള​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ഇം​​​ഗ്ലീ​​​ഷ് ഫെ​​​സ്റ്റ് ലി​​​ൻ​​​ഗ്വ ഫാ​​​ന്‍റ ’19 മ​​​ഞ്ചേ​​​രി ബ​​​ഞ്ച്മാ​​​ർ​​​ക്സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ൽ സ​​​മാ​​​പി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ 24 സ​​​ഹോ​​​ദ​​​യ​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു 2400 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​രി​​​ച്ച​​​ത്. കു​​​ട്ടി​​​ക​​​ളി​​​ൽ ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ​​​രി​​​ജ്ഞാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും സി​​​ബി​​​എ​​​സ്ഇ നി​​​ഷ്ക​​​ർ​​​ഷി​​​ച്ച നൂ​​​ത​​​ന ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ പ​​​ഠ​​​ന​​​രീ​​​തി​​​ക​​​ൾ പ​​​രി​​​ച​​​യ​​​പെ​​​ടു​​​ത്തു​​​ക​​​യു​​​മാ​​​യി​​രു​​ന്നു ഫെ​​​സ്റ്റി​​ന്‍റെ ല​​​ക്ഷ്യം. മേ​​​ള​​​യി​​​ൽ 366 പോ​​​യി​​​ന്‍റ് നേ​​​ടി തൃ​​​ശൂ​​​ർ സ​​​ഹോ​​​ദ​​​യ ഒ​​​ന്നാം സ്ഥാ​​​ന​​​വും 329 പോ​​​യി​​​ന്‍റു​​​മാ​​​യി മ​​​ല​​​പ്പു​​​റം സ​​​ഹോ​​​ദ​​​യ ര​​​ണ്ടാം​​സ്ഥാ​​ന​​വും 327 പോ​​​യി​​​ന്‍റു നേ​​​ടി കോ​​​ഴി​​​ക്കോ​​​ട് മ​​​ല​​​ബാ​​​ർ സ​​​ഹോ​​​ദ​​​യ മൂ​​​ന്നാം സ്ഥാ​​​ന​​​വും സ്വ​​​ന്ത​​​മാ​​​ക്കി. വാ​​​ശി​​​യേ​​​റി​​​യ ഇം​​​ഗ്ലീ​​​ഷ് ഹ്ര​​​സ്വ​​​ചി​​​ത്രം മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം സ​​​ഹോ​​​ദ​​​യ​​​യി​​​ലെ കോ​​​ട്ട​​​ക്ക​​​ൽ ഇ​​​സ്‌​​ലാ​​​ഹി​​​യ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.


മി​​​ക​​​ച്ച സ്കൂ​​​ളു​​​ക​​​ളാ​​​യി തൃ​​​ശൂ​​​ർ ദേ​​​വ​​​മാ​​​താ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ, ഐ​​​ഡി​​​യ​​​ൽ ഇം​​​ഗ്ലീ​​​ഷ് സ്കൂ​​​ൾ ക​​​ട​​​ക​​​ശേ​​​രി, ഭാ​​​ര​​​തീ​​​യ വി​​​ദ്യാ​​​ഭ​​​വ​​​ൻ ചേ​​​വാ​​​യൂ​​​ർ കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്സ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. സ​​​ഹോ​​​ദ​​​യ മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​അ​​​ബ്ദു​​​ൾ നാ​​​സ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സി.​​​സി ഉ​​​സ്മാ​​​ൻ, ഡോ.​​​എം. ദി​​​നേ​​​ശ് ബാ​​​ബു, എം. ​​​ജൗ​​​ഹ​​​ർ, ഷം​​​ല യു. ​​​സാ​​​ലിം, പി. ​​​നി​​​സാ​​​ർ​​​ഖാ​​​ൻ, പി. ​​​പ്രേം​​​ജി​​​ത്, സു​​​ഭാ​​​ഷ് പു​​​ളി​​​ക്ക​​​ൽ, ടി​​​ന ഖ​​​ലീം, വി​​​മേ​​​ഷ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.