യു​എ​പി​എ ചു​മ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളും മാ​വോ​യി​സ്റ്റു​ക​ളെ​ന്നു പി​ണ​റാ​യി
യു​എ​പി​എ ചു​മ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളും  മാ​വോ​യി​സ്റ്റു​ക​ളെ​ന്നു പി​ണ​റാ​യി
Sunday, December 8, 2019 1:51 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ഴി​​ക്കോ​​ട് പ​​ന്തീ​​രാ​​ങ്കാ​​വി​​ൽ യു​​എ​​പി​​എ ചു​​മ​​ത്തി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത അ​​ല​​നും താ​​ഹ​​യും മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​ണെ​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ഇ​​വ​​ർ ര​​ണ്ടു ​പേ​​രും സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ര​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. അ​​പ്പോ​​ൾ ഇ​​രു​​വ​​ർ​​ക്കു​​മെ​​തി​​രേ ചു​​മ​​ത്തി​​യ യു​​എ​​പി​​എ നി​​ല​​നി​​ൽ​​ക്കു​​മോ എ​​ന്നു ചോ​​ദി​​ച്ച​​പ്പോ​​ൾ ചി​​രി​​യാ​​യി​​രു​​ന്നു മ​​റു​​പ​​ടി.

ഇ​​തു സം​​ബ​​ന്ധി​​ച്ച ചോ​​ദ്യം ഉ​​യ​​ർ​​ന്ന ഉ​​ട​​ൻ​ത​​ന്നെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മു​​ഖ​​ഭാ​​വം മാ​​റി. ഏ​​തു പാ​​ർ​​ട്ടി​​ക്കാ​​ർ എ​​ന്നു ചോ​​ദ്യ​​മു​​ന്ന​​യി​​ച്ച മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​നോ​​ടു മു​​ഖ്യ​​മ​​ന്ത്രി എ​​ടു​​ത്തു​​ചോ​​ദി​​ച്ചു. സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​വ​​ർ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​ര​​ല്ല, മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​ണ് എ​​ന്നാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മ​​റു​​പ​​ടി. അ​​വ​​രു​​ടെ അ​​റ​​സ്റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നാ​​ണ് അ​ന്നു മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞ​​തെ​​ന്നു മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞ​​പ്പോ​​ൾ ആ ​​പ​​രി​​ശോ​​ധ​​ന​​യൊ​​ക്കെ ക​​ഴി​​ഞ്ഞെ​​ന്നും അ​​വ​​ർ മാ​​വോ​​യി​​സ്റ്റു​​ക​​ളാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യി​​ല്ലേ എ​​ന്നും മ​​റു​​പ​​ടി ന​​ൽ​​കി. ഇ​​തി​​നു ശേ​​ഷം എ​​ന്നാ​​ൽ, അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യ​​ല്ലേ എ​​ന്നു പ​​റ​​ഞ്ഞു പ​​ത്ര​​സ​​മ്മേ​​ള​​നം മ​​തി​​യാ​​ക്കി എ​​ഴു​​ന്നേ​​ൽ​​ക്കു​ക​യാ​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.