പി.ജി. ഉഷാദേവിക്കു ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ്
Sunday, December 8, 2019 1:30 AM IST
ആലങ്ങാട്: നഴ്സിംഗ് സർവീസിലെ പരമോന്നത ബഹുമതിയായ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗ് ഗേൽ അവാർഡിന് ആലങ്ങാട് സ്വദേശിനി ബ്രിഗേഡിയർ (റിട്ട) പി.ജി. ഉഷാദേവി അർഹയായി.
ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഉഷാദേവി അവാർഡ് ഏറ്റുവാങ്ങി. 39 വർഷത്തെ സേവനത്തിനുശേഷം ആർമി ഹെഡ്ക്വാർട്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പദവിയിൽനിന്നാണ് ഉഷാദേവി വിരമിച്ചത്. ആലങ്ങാട് കോട്ടപ്പുറം പാലപ്പുഴ പരേതരായ ഗോപാലൻ നായർ-ദേവകിയമ്മ ദന്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ ശ്രീകുമാർ (റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ). മക്കൾ: ശ്രീഷ, ശ്രീജിത്ത്.