എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ മ​തം തി​രു​ത്താ​നു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു കോ​ട​തി
എ​സ്എ​സ്എ​ൽ​സി ബു​ക്കി​ലെ  മ​തം തി​രു​ത്താ​നു​ള്ള അ​പേ​ക്ഷ  പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു കോ​ട​തി
Saturday, December 7, 2019 12:32 AM IST
കൊ​​​ച്ചി: മ​​​ത​​​വും പി​​​താ​​​വി​​​ന്‍റെ പേ​​​രും എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ൽ തി​​​രു​​​ത്താ​​​ൻ യു​​​വ​​​തി ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ പ്ര​​​ത്യേ​​​ക കേ​​​സാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. മ​​​ല​​​പ്പു​​​റം മ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​നി ജെ​​​സി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് നേ​​​ര​​​ത്തെ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ പ​​​രീ​​​ക്ഷാ ക​​​മ്മീ​​ഷ​​​ണ​​​റും ജോ​​​യി​​​ന്‍റ് പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റും ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ തീ​​​ർ​​​പ്പാ​​​ക്കി​​​യാ​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ങ്കി​​​ലും ഉ​​​ദാ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​വി​​​ധി കീ​​​ഴ്​​​‌വഴ​​​ക്ക​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​റ​​യു​​ന്നു​. ജെ​​​സി​​​യു​​​ടെ പി​​​താ​​​വ് ജോ​​​ണി ഇ​​​സ്‌​​ലാം മ​​​തം സ്വീ​​​ക​​​രി​​​ച്ചു ഹ​​​മീ​​​ദ് എ​​​ന്നു പേ​​​ര് മാ​​​റ്റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ജെ​​​സി​​​യു​​​ടെ സ്കൂ​​​ൾ രേ​​​ഖ​​​ക​​​ളി​​​ലും തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി. പി​​​ന്നീ​​​ട് ഇ​​​യാ​​​ൾ കു​​​ടും​​​ബം ഉ​​​പേ​​​ക്ഷി​​​ച്ചു പോ​​​യി. താ​​​ൻ ക്രി​​​സ്തു​​​മ​​​ത വി​​​ശ്വാ​​​സി​​​യാ​​​യാ​​​ണു വ​​​ള​​​ർ​​​ന്ന​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​ലെ ത​​​ന്‍റെ പേ​​​ര്, പി​​​താ​​​വി​​​ന്‍റെ​​​യും മാ​​​താ​​​വി​​​ന്‍റെ​​​യും പേ​​​ര്, മ​​​തം എ​​​ന്നി​​​വ തി​​​രു​​​ത്താ​​​ൻ ജെ​​​സി അ​​​പേ​​​ക്ഷ ന​​​ൽ​​​കി. സ​​​ർ​​​ക്കാ​​​ർ ജെ​​​സി​​​യു​​​ടെ​​​യും മാ​​​താ​​​വി​​​ന്‍റെ പേ​​​രു തി​​​രു​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും മ​​​ത​​​വും പി​​​താ​​​വി​​​ന്‍റെ പേ​​​രും തി​​​രു​​​ത്താ​​​ൻ എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്കി​​​നൊ​​​പ്പം ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഗ​​​സ​​​റ്റ് വി​​​ജ്ഞാ​​​പ​​​നം കൂ​​​ടി ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ത​​​ള​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.