സാങ്കേതിക സ​ര്‍​വ​ക​ലാ​ശാ​ലാ വി​സി: ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ്
സാങ്കേതിക  സ​ര്‍​വ​ക​ലാ​ശാ​ലാ വി​സി:  ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ്
Saturday, December 7, 2019 12:16 AM IST
കൊ​​​ച്ചി: എ.​​​പി.​​​ജെ. അ​​​ബ്ദു​​​ള്‍ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യാ​​​യി ഡോ. ​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ തു​​​ട​​​രു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ലു​​​വ സ്വ​​​ദേ​​​ശി ഡോ. ​​​പി.​​​എ​​​സ്. ശ്രീ​​​ജി​​​ത്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നും യു​​​ജി​​​സി​​​ക്കും നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം.

വി​​​സി​​​യെ ക​​​ണ്ടെ​​​ത്താ​​​ന്‍ നി​​​യോ​​​ഗി​​​ച്ച സേ​​​ര്‍​ച്ച് ക​​​മ്മി​​​റ്റി​​​യു​​​ടെ ഘ​​​ട​​​ന യു​​​ജി​​​സി നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ച ത​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ക​​​മ്മി​​​റ്റി ഒ​​​രാ​​​ളെ മാ​​​ത്രം ശി​​​പാ​​​ര്‍​ശ ചെ​​​യ്ത​​​തി​​​നാ​​​ല്‍ ഉ​​​ചി​​​ത​​​മാ​​​യ വ്യ​​​ക്തി​​​യെ തെര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ചാ​​​ന്‍​സ​​​ല​​​ര്‍ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ര്‍​ണ​​​ര്‍​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.


നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ച​​​ട്ടം പാ​​​ലി​​​ച്ചി​​​ല്ലെ​​ന്നു സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍​നി​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ല​​​ഭി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ല്‍നി​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ച​​​ട്ട​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചു പു​​​തി​​​യ വി​​​സി​​​യെ നി​​​യ​​​മി​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.