പു​ക​വ​ലി​ക്കു വ​ലി​യ വി​ല ; ഈ ​​​വ​​​ർ​​​ഷം പി​​​ഴ​​​യ​​​ട​​​പ്പി​​​ച്ച​​​ത് 1,45,29,600 രൂ​​​പ
പു​ക​വ​ലി​ക്കു വ​ലി​യ വി​ല ; ഈ ​​​വ​​​ർ​​​ഷം പി​​​ഴ​​​യ​​​ട​​​പ്പി​​​ച്ച​​​ത് 1,45,29,600  രൂ​​​പ
Saturday, December 7, 2019 12:16 AM IST
തൃ​​​ശൂ​​​ർ: പൊ​​​തു​​സ്ഥ​​​ല​​​ത്തു പു​​​ക​​​വ​​​ലി​​​ച്ച​​​തി​​​ന് ഈ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ അ​​​വ​​​സാ​​​നം​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പി​​​ടി​​​യി​​​ലാ​​​യ​​​ത് 73,392 പേ​​​ർ. ഇ​​​വ​​​രി​​​ൽ​​നി​​​ന്നും പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കി​​​യ​​​ത് ഒ​​​ന്ന​​​ര​​​ക്കോ​​​ടി​​​യോ​​​ളം രൂ​​​പ!

ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം പൊ​​​തു​​​സ്ഥ​​​ല​​​ത്തു പു​​​ക​​​വ​​​ലി​​​ക്ക​​​രു​​​തെ​​​ന്ന നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​ന് 1,10,028 പേ​​​രെ​​​യാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നൂ​​​റു​​​ മീ​​​റ്റ​​​ർ പ​​​രി​​​ധി​​​യി​​​ൽ പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​റ്റ​​​തി​​​ന് ഈ ​​​വ​​​ർ​​​ഷം 2,635 പേ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 3513 പേ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഈ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ ​​വ​​​രെ 76,470 കോ​​​ട്പ (​​പു​​ക​​വ​​ലി വി​​രു​​ദ്ധ നി​​യ​​മം) നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പൊ​​​തു​​​സ്ഥ​​​ല​​​ത്തു പു​​​ക​​​വ​​​ലി​​​ച്ച​​​തി​​​നു പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ​​നി​​​ന്നും ഈ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ർ അ​​​വ​​​സാ​​​നം​​വ​​​രെ പി​​​ഴ​​​യാ​​​യി ഈ​​​ടാ​​​ക്കി​​​യ​​​ത് 1,45,29,600 രൂ​​​പ​​​യാ​​​ണ്.പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്കു പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ടി​​​യി​​​ലാ​​​യ 394 പേ​​​രി​​​ൽ​​നി​​​ന്ന് 5,54,500 രൂ​​​പ പി​​​ഴ​​​യീ​​​ടാ​​​ക്കി. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു സ​​​മീ​​​പം പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​റ്റ 2635 പേ​​​രി​​​ൽ​​നി​​​ന്ന് 2,79,150 രൂ​​​പ​​​യും ഈടാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.