എംസിഎ ആഗോള വനിതാ സംഗമം 14ന് പത്തനംതിട്ടയിൽ
Friday, December 6, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ​ഭാ​ത​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഗോ​ള വ​നി​താ സം​ഗ​മം 14നു ​പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. എം​സി​എ പ​ത്ത​നം​തി​ട്ട രൂ​പ​ത സ​മി​തി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. രാ​വി​ലെ 9.30ന് ​സ​ഭാ​ത​ല സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി ചാ​ക്കോ പ​താ​ക ഉ​യ​ർ​ത്തും. 9.45ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​ഭാ​ത​ല സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. അ​ല്മാ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് വി.​പി. മ​ത്താ​യി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

സ​ഭാ​ത​ല ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ണ്‍ അ​രീ​ക്ക​ൽ, ഫാ.​ജോ​ർ​ജ് മാ​ത്യു, ഫാ.​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ​ഫ്, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്‌​ലി​ൻ സ​ന്തോ​ഷ്, എം​സി​എ സ​ഭാ​ത​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, ട്ര​ഷ​റാ​ർ ബാ​ബു അ​ന്പ​ല​ത്തും​കാ​ല, രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത്, മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷീ​ജാ ഏ​ബ്ര​ഹാം, ഡി. ​അ​നി​ല കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


11ന് "രാ​ഷ്‌​ട്ര നി​ർ​മി​തി​യി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം' എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന സെ​മി​നാ​ർ. ഡോ.​ജി​ബി വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് ഗ്രൂ​പ്പ് ച​ർ​ച്ച​യും ഓ​പ്പ​ണ്‍ ഫോ​റ​വും. രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം മോ​ഡ​റേ​റ്റ​റാ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.