വിടവാങ്ങിയത് മാധ്യമ മേഖലയിലെ പ്രതിഭാ സാന്നിധ്യം
വിടവാങ്ങിയത് മാധ്യമ മേഖലയിലെ പ്രതിഭാ സാന്നിധ്യം
Saturday, November 23, 2019 12:20 AM IST
കോ​​ട്ട​​യം: വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ലെ അ​​നു​​പ​​മ​ സേ​വ​ന​ങ്ങ​ൾ​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യ വി​​രാ​​മം​ന​​ൽ​​കി യാ​​ത്ര​​യാ​​യ ഫാ. ​​വി​​ൽ​​സ​​ണ്‍ കൊ​​റ്റ​​ത്തി​​ൽ എം​​എ​​സ്എ​​ഫ്എ​​സി(51)​​ന് തി​​ങ്ക​​ളാ​​ഴ്ച നാ​​ടി​​ന്‍റെ അ​​ന്തി​​മോ​​പ​​ചാ​​രം. പ്ര​തി​ഭ​യ്ക്കൊ​പ്പം സ്നേ​​ഹ​വും അ​​റി​​വും ആ​​ത്മീ​​യ​​ശു​​ദ്ധി​​യും പ​ക​ർ​ന്ന് അ​നേ​ക ഹൃ​ദ​യ​ങ്ങ​ളെ ജ്വ​ലി​പ്പി​ച്ച വി​​ൽ​​സ​​ന​ച്ച​​ന്‍റെ അ​​കാ​​ല വേ​​ർ​​പാ​​ടു സ്വ​​ദേ​​ശ​​ത്തും വി​​ദേ​​ശ​​ത്തും ആ​യി​ര​ങ്ങ​ൾ​ക്കു നൊ​ന്പ​ര​മാ​യി. ഈ ​​മാ​​സം ഏ​​ഴി​​ന് ബ്രി​​ട്ട​​നി​ൽ നി​​ര്യാ​​ത​​നാ​​യ ഫാ.​വി​​ൽ​​സ​​ണ്‍ കൊ​​റ്റ​​ത്തി​​ലി​​ന്‍റെ മൃ​​ത​​ദേ​​ഹം തി​​ങ്ക​​ളാ​​ഴ്ച ഏ​​റ്റു​​മാ​​നൂ​​ർ എം​​എ​​സ്എ​​ഫ്എ​​സ് സെ​​മി​​നാ​​രി​​യോ​​ടു ചേ​​ർ​​ന്ന സെ​​മി​​ത്തേ​​രി​​യി​​ൽ സം​​സ്ക​​രി​​ക്കും.

കോ​​ട്ട​​യം ആ​​റു​​മാ​​നൂ​​ർ കൊ​​റ്റ​​ത്തി​​ൽ പ​​രേ​​ത​​രാ​​യ കെ.​​ജെ. ദേ​​വ​​സ്യ​​യു​​ടെ​​യും ത്രേ​​സ്യാ​​മ്മ​​യു​​ടെ​​യും 16 മ​​ക്ക​​ളി​​ൽ 14-ാമ​​നാ​​യി 1968 ഏ​​പ്രി​​ൽ 12നാ​​യി​​രു​​ന്നു ജ​​ന​​നം. ആ​​റു​​മാ​​നൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി​​എ​​സ്, കോ​​ട്ട​​യം എം​​ടി സെ​​മി​​നാ​​രി സ്കൂ​​ൾ, മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു വി​​ദ്യാ​​ഭ്യാ​​സം. തു​​ട​​ർ​​ന്ന് 1996 ഏ​​പ്രി​​ൽ 11ന് ​​എം​​എ​​സ്എ​​ഫ്എ​​സ് സ​​ഭ​​യി​​ൽ വൈ​​ദി​​ക​​നാ​​യി. കൊ​​ടൈ​​ക്ക​​നാ​​ൽ ക്രൈ​​സ്റ്റ് കോ​​ള​​ജി​​ൽ​​നി​​ന്നു മീ​​ഡി​​യ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ സ​​ന്ദേ​​ശ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്, എ​​സ്ബി കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി.

എം​​എ​​സ്എ​​ഫ്എ​​സ് പ​​ബ്ലി​​ക്കേ​​ഷ​​ൻ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ, ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ഹെ​​ബ​​ഗു​​ഡി സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് ഡി ​​സാ​​ല​​സ് കോ​​ള​​ജ് മാ​​നേ​​ജ​​ർ, കോ​​ഴി​​ക്കോ​​ട് ജ്യോ​​തി​നി​​ല​​യ ഡ​​യ​​റ​​ക്ട​​ർ, ആ​​ലു​​വ എം​​എ​​സ്എ​​ഫ്എ​​സ് വി​​ദ്യാ​​മ​​ന്ദി​​രം സു​​പ്പീ​​രി​​യ​​ർ, ഹെ​​ബ​​ഗു​​ഡി എം​​എ​​സ്എ​​ഫ്എ​​സ് ഈ​​വ​​നിം​​ഗ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ എ​​ന്നീ നി​​ല​​ക​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. കാ​​ലി​​ക്ക​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്നു മീ​​ഡി​​യ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി. ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് മീ​​ഡി​​യ വി​​ല്ലേ​​ജി​​ൽ മൂ​​ന്നു വ​​ർ​​ഷം പ്രി​​ൻ​​സി​​പ്പ​​ലാ​​യി​രു​ന്നു. 2017 മു​​ത​​ൽ ബ്രി​​ട്ട​നി​ൽ ആ​​ത്മീ​​യ ശു​​ശ്രൂ​​ഷ​​യി​​ലാ​​യി​​രു​​ന്നു. കെ​​റ്റ​​റിം​​ഗ് സെ​​ന്‍റ് എ​​ഡ്വേ​​ഡ് പ​​ള്ളി വി​​കാ​​രി​​യും സീ​​റോ മ​​ല​​ബാ​​ർ സെ​​ന്‍റ് ഫൗ​​സ്റ്റീ​​ന മി​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റു​​മാ​​യി സേ​​വ​​നം ചെ​​യ്തു​​വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് നി​ര്യാ​ണം.


നാ​​ളെ ഉ​​ച്ച​​യ്ക്ക് 12നു ​​മൃ​​ത​​ദേ​​ഹം ആ​​റു​​മാ​​നു​​ർ കൊ​​റ്റ​​ത്തി​​ൽ വ​​സ​​തി​​യി​​ൽ എ​​ത്തി​​ച്ചു തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ ആ​​റു വ​​രെ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും. ഭ​​വ​​ന​​ത്തി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ആ​​റു​​മാ​​നൂ​​ർ പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ല​​ക്സ് പാ​​ലാ​​മ​​റ്റം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

രാ​​വി​​ലെ 6.30നു ​​കൊ​​റ്റ​​ത്തി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ളാ​​യ വൈ​​ദി​​ക​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​റു​​മാ​​നൂ​​ർ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 7.45നു ​​മൃ​​ത​​ദേ​​ഹം ഏ​​റ്റു​​മാ​​നൂ​​ർ എം​​എ​​സ്എ​​ഫ്എ​​സ് സെ​​മി​​നാ​​രി​​യി​​ലെ​​ത്തി​​ച്ച് 10 വ​​രെ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും. പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ. ​​ബെ​​ന്നി കൂ​​റ്റ​​നാ​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 11ന് ​​സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.