ലീ​ല മേ​നോ​ൻ മാ​ധ്യ​മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Friday, November 22, 2019 11:09 PM IST
കൊ​​​ച്ചി: കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ സ​​​മി​​​തി​​​യു​​​ടെ ലീ​​​ല മേ​​​നോ​​​ൻ മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡി​​​ന് മാ​​​തൃ​​​ഭൂ​​​മി മു​​​ൻ ഡെ​​​പ്യൂ​​​ട്ടി എ​​​ഡി​​​റ്റ​​​റും ജ​​ന്മ​​​ഭൂ​​​മി മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റു​​മാ​​​യി​​​രു​​​ന്ന പി. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. 25,000 രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്.

അ​​​നു ഏ​​​ബ്ര​​​ഹാം( മാ​​​തൃ​​​ഭൂ​​​മി ) മി​​​ക​​​ച്ച റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡും ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി(മാ​​​ധ്യ​​​മ​​ം)​ മി​​​ക​​​ച്ച വാ​​​ർ​​​ത്താ​​​ചി​​​ത്ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​വും നേ​​ടി. ജോ​​​ഷി കു​​​ര്യ​​​നും(ഏ​​​ഷ്യാ​​​നെ​​​റ്റ്) സി. ​​​അ​​​ഭി​​​ലാ​​​ഷും(മ​​​നോ​​​ര​​​മ ന്യൂ​​​സ്) പ്ര​​ത്യേ​​ക പു​​​ര​​​സ്കാ​​​ര​​ത്തി​​ന് അ​​ർ​​ഹ​​രാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.