ക്നാനായ വിമൺസ് അസോ.വാർഷികം
Friday, November 22, 2019 11:09 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ക്നാ​​നാ​​യ കാ​​ത്ത​​ലി​​ക് വി​​മ​​ണ്‍​സ് അ​​സോ​​സി​​യേ​​ഷ​​ൻ വാ​​ർ​​ഷി​​കം 26നു ​​ചേ​​ർ​​പ്പു​​ങ്ക​​ൽ മു​​ത്തോ​​ല​​ത്ത് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തും. രാ​​വി​​ലെ ഡോ. ​​ലി​​സി ജോ​​സ് ക്ലാ​​സ് ന​​യി​​ക്കും. പ്ര​​സി​​ഡ​​ന്‍റ് മേ​​ഴ്സി ജോ​​ൺ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കും. മ​​ല​​ങ്ക​​ര റീ​​ജ​ണ്‍ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജോ​​ർ​​ജ് കു​​രി​​ശും​​മൂ​​ട്ടി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​തി​​രൂ​​പ​​ത മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്കു സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം​ചെ​​യ്യും. മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ ഇ​​ട​​വ​​ക​​യ്ക്കും ഫൊ​​റോ​​ന​​ക്കും ട്രോ​​ഫി​​ക​​ൾ സ​​മ്മാ​​നി​​ക്കും. ഫാ. ​​ജോ​​ർ​​ജ് കു​​രി​​ശും​​മൂ​​ട്ടി​​ൽ, ഫാ. ​​ജെ​​യ്മോ​​ൻ ചെ​​ന്നാ​​കു​​ഴി, ഫാ. ​​ജെ​​യിം​​സ് വ​​ട​​ക്കേ​​ക​​ണ്ടം​​ക​​ര​​യി​​ൽ, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​വൈ​​എ​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ, ജെ​​സി ചെ​​റു​​പ​​റ​​ന്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.