പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ്‌ രാ​ജ്യ​ത്തി​ന്‍റെ നെറു​ക​യി​ൽ
പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ്‌  രാ​ജ്യ​ത്തി​ന്‍റെ നെറു​ക​യി​ൽ
Wednesday, November 20, 2019 12:01 AM IST
കു​​​​​​മ​​​​​​ളി: രാ​​​​​​ജ്യ​​​​​​ത്തെ മി​​​​​​ക​​​​​​ച്ച ക​​​​​​ടു​​​​​​വാ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യി പെ​​​​​​രി​​​​​​യാ​​​​​​ർ ടൈ​​​​​​ഗ​​​​​​ർ റി​​​​​​സ​​​​​​ർ​​​​​​വി​​​​​​നെ ദേ​​​​​​ശീ​​​​​​യ ക​​​​​​ടു​​​​​​വാ സം​​​​​​ര​​​​​​ക്ഷ​​​​​​ണ അ​​​​​​ഥോ​​​​​​റി​​​​​​റ്റി തെ​​​​​​രെ​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്തു. ക​​​​​​ഴി​​​​​​ഞ്ഞ നാ​​​​​​ലു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ലെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മി​​​​​​ക​​​​​​വ് തി​​​​​​ട്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണ് അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​വും അ​​​​​​വാ​​​​​​ർ​​​​​​ഡും ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്.

വ​​​​​​ന​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലെ മി​​​​​​ക​​​​​​വ്, പ്രാ​​​​​​ദേ​​​​​​ശി​​​​​​ക കൂ​​​​​​ട്ടാ​​​​​​യ്മ​​​​​​യോ​​​​​​ടെ​​​​​​യു​​​​​​ള്ള വ​​​​​​ന​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണം, കാ​​​​​​ട്ടു​​​​​​തീ ത​​​​​​ട​​​​​​യ​​​​​​ൽ, വ​​​​​​ന്യ​​​​​​ജീ​​​​​​വി സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് നൂ​​​​​​ത​​​​​​ന സാ​​​​​​ങ്കേ​​​​​​തി​​​​​​ക വി​​​​​​ദ്യ​​​​​​ക​​​​​​ൾ, പ​​​​​​രി​​​​​​സ്ഥി​​​​​​തി സൗ​​​​​​ഹാ​​​​​​ർ​​​​​​ദ വി​​​​​​നോ​​​​​​ദ സ​​​​​​ഞ്ചാ​​​​​​ര​​​​​​വും തീ​​​​​​ർ​​​​​​ഥാ​​​​​​ട​​​​​​ന​​​​​​വും പ​​​​​​രി​​​​​​സ്ഥി​​​​​​തി ബോ​​​​​​ധ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​വും, ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്കു​​​​​​ള്ള പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​വും സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളും, ആ​​​​​​ദി​​​​​​വാ​​​​​​സി ഉ​​​​​​ന്ന​​​​​​മ​​​​​​നം, വ​​​​​​ന​​​​​​ത്തി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ട​​​​​​ൻ അ​​​​​​റി​​​​​​യാ​​​​​​നു​​​​​​ള്ള റി​​​​​​യ​​​​​​ൽ ടൈം ​​​​​​മോ​​​​​​നി​​​​​​ട്ടറിം​​​​​​ഗ് തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​യാ​​​​​​ണ് പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്. 93.75 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കാ​​​​​​ണ് പി​​​​​​ടി​​​​​​ആ​​​​​​റി​​​​​​നു ല​​​​​​ഭി​​​​​​ച്ച​​​​​​ത്. ദി​​​​​​ല്ലി വി​​​​​​ജ്ഞാ​​​​​​ൻ ഭ​​​​​​വ​​​​​​നി​​​​​​ൽ കേ​​​​​​ന്ദ്ര വ​​​​​​നം -പ​​​​​​രി​​​​​​സ്ഥി​​​​​​തി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ സി​​​​​​ദ്ധാ​​​​​​ന​​​​​​ന്ദ ദാ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നും പി​​​​​​ടി​​​​​​ആ​​​​​​ർ ഫീ​​​​​​ൽ​​​​​​ഡ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ കെ.​​​​​​ആ​​​​​​ർ. അ​​​​​​നൂ​​​​​​പ് അ​​​​​​വാ​​​​​​ർ​​​​​​ഡ് ഏ​​​​​​റ്റു​​​​​​വാ​​​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.