യു​ഡി​എ​ഫ് സംഘം ഇ​ന്നു ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കും
Tuesday, November 19, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യു​​ഡി​​എ​​ഫ് നി​​യ​​മ​​സ​​ഭാ​​ ക​​ക്ഷി​​നേ​​താ​​ക്ക​​ളു​​ടെ സം​​ഘം ഇ​ന്നു ശ​​ബ​​രി​​മ​​ല സ​​ന്ദ​​ർ​​ശി​​ക്കു​​മെ​ന്നു പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​റി​​യി​​ച്ചു.

യു​​ഡി​​എ​​ഫ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി.​​എ​​സ്.​​ശി​​വ​​കു​​മാ​​ർ, പാ​​റ​​യ്ക്ക​​ൽ അ​​ബ്ദു​​ള്ള, മോ​​ൻ​​സ് ജോ​​സ​​ഫ്, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണു സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത്. ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​കാ​​ലം തു​​ട​​ങ്ങി​​യി​​ട്ടും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു നി​​ര​​വ​​ധി അ​​സൗ​​ക​​ര്യ​​ങ്ങ​​ൾ നേ​​രി​​ടു​​ന്നു​​വെ​​ന്നു വ്യാ​​പ​​ക പ​​രാ​​തി ഉ​​യ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.