കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലാ മാ​ർ​ക്ക് ത​ട്ടി​പ്പ്: മോ​ഡ​റേ​ഷ​ൻ റ​ദ്ദാ​ക്കും
Monday, November 18, 2019 1:39 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ലാ മാ​​ർ​​ക്ക് ത​​ട്ടി​​പ്പു വി​​വാ​​ദ​​ത്തി​​ൽ ന​​ൽ​​കി​​യ മോ​​ഡ​​റേ​​ഷ​​ൻ റ​​ദ്ദാ​​ക്കാ​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ നി​​ർ​​ദേ​​ശം. കൃ​​ത്രി​​മം ന​​ട​​ന്നു​​വെ​​ന്ന ക​​ണ്ടെ​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മോ​​ഡ​​റേ​​ഷ​​ന്‍റെ മ​​റ​​വി​​ൽ ന​​ൽ​​കി​​യ അ​​ധി​​ക മാ​​ർ​​ക്ക് റ​​ദ്ദാ​​ക്കാ​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ നി​​ർ​​ദേ​​ശി​​ച്ച​​ത്.

അ​​ധി​​കമാ​​ർ​​ക്ക് കി​​ട്ടി​​യ​​വ​​രു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കാ​​നും നി​​ർ​​ദേ​​ശം ന​​ൽ​​കി. മോ​​ഡ​​റേ​​ഷ​​ൻ ല​​ഭി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും പി​​ൻ​​വ​​ലി​​ക്കു​​ക. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ കം​​പ്യൂ​​ട്ട​​റി​​ൽ നി​​ന്നും ശേ​​ഖ​​രി​​ക്കു​​ന്ന​​തി​​നാ​​യി ക​​പ്യൂ​​ട്ട​​ർ വി​​ദ​​ഗ്ധ​​ർ ഇ​​ന്നു കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും.

ബി​​എ, ബി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​ക​​ളി​​ലാ​​ണ് ക്ര​​മ​​ക്കേ​​ട് ന​​ട​​ന്ന​​ത്. മോ​​ഡ​​റേ​​ഷ​​ൻ മാ​​ർ​​ക്ക് ത​​ട്ടി​​പ്പ് ര​​ണ്ട് ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ​​മാ​​ർ​​ക്ക് ന​​ൽ​​കി​​യ പാ​​സ്‌​​വേ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചാ​​ണെ​​ന്ന് പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ തെ​​ളി​​ഞ്ഞി​​രു​​ന്നു. മാ​​ർ​​ക്ക് കം​​പ്യൂ​​ട്ട​​റി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി പാ​​സ്‌​​വേ​​ഡ് പ​​രീ​​ക്ഷാ വി​​ഭാ​​ഗ​​ത്തി​​ലെ പ​​ല ജീ​​വ​​ന​​ക്കാ​​ർ​​ക്കും ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ന്ന് ഇ​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ക്രൈം ​​ബ്രാ​​ഞ്ച് അ​​ന്വേഷ​​ണ​​ത്തോ​​ടൊ​​പ്പം സ്വ​​ന്തം നി​​ല​​യ്ക്ക് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നും കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.


കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല മോ​​ഡ​​റേ​​ഷ​​ൻ ക്ര​​മ​​ക്കേ​​ടി​​ൽ ക്രൈം ​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് വൈ​​സ് ചാ​​ൻ​​സ​​ല​​ർ ശ​​നി​​യാ​​ഴ്ച ഡി​​ജി​​പി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ ര​​ജി​​സ്ട്രാ​​ർ ഡി​​ജി​​പി​​ക്കു ക​​ത്തും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ മോ​​ഡ​​റേ​​ഷ​​നി​​ൽ ത​​ട്ടി​​പ്പു ന​​ട​​ത്തി വി​​ദ്യാ​​ർ​​ഥി​​ക​​ളെ കൂ​​ട്ട​​ത്തോ​​ടെ വി​​ജ​​യി​​പ്പി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണം ഫ​​ല​​പ്ര​​ദ​​മാ​​കി​​ല്ലെ​ന്നു സ​​ർ​​വ​​ക​​ലാ​​ശാ​​ലാ മു​​ൻ സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗം ആ​​ർ.​​എ​​സ്. ശ​​ശി​​കു​​മാ​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.