ഒ​രു രാഷ്‌ട്രീയ പാ​ർ​ട്ടി​യോടും അ​യി​ത്ത​മി​ല്ല: കാ​തോ​ലി​ക്കാ ബാ​വ
Monday, November 18, 2019 1:21 AM IST
കോ​​ല​​ഞ്ചേ​​രി: ഒ​​രു രാ​​ഷ്‌​ട്രീ​യ​ പാ​​ർ​​ട്ടി​​യോ​​ടും അ​​യി​​ത്ത​​മി​​ല്ലെ​​ന്നും ത​​ങ്ങ​​ളെ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​രെ ത​​ങ്ങ​​ളും പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ അ​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ.

മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ​​ക്കും വി​​ശ്വാ​​സി​​ക​​ൾ​​ക്കും നേ​​രേ​​യു​​ള​​ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും സു​​പ്രീം കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കി നീ​​തി ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ട് ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ വ​​ട​​ക്ക​​ൻ മേ​​ഖ​​ലാ പ്ര​​തി​​ഷേ​​ധ​​യോ​​ഗ​​വും റാ​​ലി​​യും കോ​​ല​​ഞ്ചേ​​രി സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ആ​​ൻ​​ഡ് സെ​​ന്‍റ് പോ​​ൾ​​സ് പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ​​ഭാ വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത പ്ര​​തി​​ഷേ​​ധ സം​​ഗ​​മ​​ത്തി​​ൽ മു​​ൻ പി​​എ​​സ്‌​സി ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ. എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഭാ വി​​ഷ​​യ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി ഇ​​ര​​ട്ട​​ത്താ​​പ്പാ​ണു സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി. മാ​​ത്യൂ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന പ്ര​​തി​​ഷേ​​ധ സം​​ഗ​​മ​​ത്തി​​ൽ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യ തോ​​മ​​സ് മാ​​ർ അ​​ത്താ​​നാ​​സി​​യോ​​സ്, യാ​​ക്കോ​​ബ് മാ​​ർ ഐ​​റേ​​നി​​യോ​​സ്, യൂ​​ഹാ​​നോ​​ൻ മാ​​ർ പോ​​ളി​​കാ​​ർ​​പ്പോ​​സ്, യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലീ​​ത്തോ​​സ്, യു​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ്, മാ​​ത്യൂ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സ്, വൈ​​ദി​​ക ട്ര​​സ്റ്റി ഫാ. ​​എം. ഒ. ​​ജോ​​ണ്‍, തോ​​മ​​സ് പോ​​ൾ റ​​ന്പാ​​ൻ, ഫാ. ​​സി.​​കെ കു​​ര്യാ​​ക്കോ​​സ്, ഫാ .​​വ​​ർ​​ഗീ​​സ് വ​​ർ​​ഗീ​​സ്, ഫാ ​​ജോ​​ണ്‍​സ് ഏ​​ബ്ര​​ഹാം കോ​​നാ​​ട്ട്, സ​​ഭാ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. ബി​​ജു ഉ​​മ്മ​​ൻ, വീ​​ണ ജോ​​ർ​​ജ് എം​​എ​​ൽ​​എ, വി​​വി​​ധ രാ​​ഷ്ട്രീ​​യ സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.