റബർ ബോർഡ് പിരിച്ചുവിടുന്നതാണ് ഭേദം: ഇൻഫാം
Monday, November 18, 2019 1:21 AM IST
കോ​​ട്ട​​യം: ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും വ്യ​​വ​​സാ​​യി​​ക​​ളു​​ടെ​​യും രാ​​ഷ്‌​ട്രീ​​യ​​ക്കാ​​രു​​ടെ​​യും താ​​വ​​ള​​വു​​മാ​​യി മാ​​റു​​ക​​യും ചെ​​യ്ത റ​​ബ​​ർ ബോ​​ർ​​ഡ് തു​​ട​​രു​​ന്ന​​തി​​ലും ഭേ​​ദം പി​​രി​​ച്ചു​​വി​​ടു​​ക​​യാ​​ണ് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യാ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.

ക​​ർ​​ഷ​​ക​​രെ അ​​വ​​ഗ​​ണി​​ച്ചു വ്യ​​വ​​സാ​​യി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന ന​​യ​​ത്തി​​ന് ഒ​​ത്താ​​ശ ചെ​​യ്യു​​ക​​യാ​​ണു റ​​ബ​​ർ ബോ​​ർ​​ഡ്. കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ വ്യ​​വ​​സാ​​യി​​ക​​ൾ​​ക്ക് അ​​സം​​സ്കൃ​​ത റ​​ബ​​ർ എ​​ത്തി​​ക്കു​​ന്ന ഏ​​ജ​​ന്‍റ്മാ​​രാ​​യി റ​​ബ​​ർ ​ബോ​​ർ​​ഡ് അ​​ധ​​ഃപ​​തി​​ച്ചു. ഒ​​രു കി​​ലോ ഷീ​​റ്റ് റ​​ബ​​റി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് 172 രൂ​​പ​​യാ​​ണെ​​ന്നു റ​​ബ​​ർ ബോ​​ർ​​ഡ് ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കെ, വി​​ല 120 രൂ​​പ​​യി​​ലെ​​ത്തി​​യി​​ട്ടും യാ​​തൊ​​രു വി​​പ​​ണി ഇ​​ട​​പെ​​ട​​ലു​​ക​​ളും ന​​ട​​ത്തു​​ന്നി​​ല്ല.


അ​​സം​​സ്കൃ​​ത റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ക്കാ​​ൻ വ്യാ​​പാ​​ര​​ക്ക​​രാ​​റു​​ക​​ളി​​ൽ വ്യ​​വ​​സ്ഥ​​ക​​ളു​​ണ്ടെ​​ങ്കി​​ലും ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ഇ​​ട​​പെ​​ടാ​​തെ ബോ​​ർ​​ഡ് റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്ക് ഒ​​ത്താ​​ശ​​ചെ​​യ്യു​​ന്നു. റ​​ബ​​റി​​ന് അ​​ടി​​സ്ഥാ​​ന​​വി​​ല​​യും പ​​ര​​മാ​​വ​​ധി വി​​ല​​യും നി​​ശ്ച​​യി​​ക്കു​​വാ​​ൻ റ​​ബ​​ർ ആ​​ക്ടി​​ന്‍റെ 13-ാം വ​​കു​​പ്പ് അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ടു​​ന്ന​​ത് ഇ​​ൻ​​ഫാം കോ​​ട​​തി​​യി​​ൽ ഇ​​പ്പോ​​ൾ ചോ​​ദ്യം ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണ്. അ​​ടു​​ത്ത​​വ​​ർ​​ഷം ചെ​​ന്നൈ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന റ​​ബ​​ർ​​മീ​​റ്റ് വ്യ​​വ​​സാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഗ​​മ​​ത്തി​​നപ്പു​​റം ക​​ർ​​ഷ​​ക​​ർ​​ക്കു യാ​​തൊ​​രു നേ​​ട്ട​​വു​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്നും ക​​ർ​​ഷ​​ക​​ർ അ​​തു ബ​​ഹി​​ഷ്ക​​രി​​ക്കു​​മെ​​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.