ചരിത്രമെഴുതി വെള്ളയാംകുടിയിൽ മഹാസംഗമം
ചരിത്രമെഴുതി വെള്ളയാംകുടിയിൽ മഹാസംഗമം
Monday, November 18, 2019 12:59 AM IST
വെ​​ള്ള​​യാം​​കു​​ടി(​ക​​ട്ട​​പ്പ​​ന): ഇ​​ടു​​ക്കി രൂ​​പ​​ത അ​​സാ​​ധാ​​ര​​ണ പ്രേ​​ഷി​​ത മാ​​സാ​​ച​​ര​​ണ​ത്തി​ന് വൈ​​ദി​​ക - സ​​ന്യ​​സ്ത - അ​​ല്​​മാ​​യ മാ​​ഹാ​​സം​​ഗ​​മ​​ത്തോ​​ടെ ഉ​ജ്വ​ല സ​മാ​പ​നം.

രൂ​​പ​​ത​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ നാ​​ഴി​​ക​​ക്ക​​ല്ലാ​​യി മാ​​റി​​യ മ​​ഹാ​​സം​​ഗ​​മം വി​​ശ്വാ​​സ ചൈ​​ത​​ന്യ​​ത്തി​ന്‍റെ​​യും സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മി​​ഷ​​ൻ ദൗ​​ത്യ മ​​ഹാ​​ത്മ്യ​​ത്തി​ന്‍റെ​​യും പ്ര​​ഘോ​​ഷ​​ണ​​മാ​​യി.

ഇ​​രു​​ന്നൂ​​റോ​​ളം വൈ​​ദി​​ക​​രും ആ​​യി​​ര​​ത്തോ​​ളം സ​​മ​​ർ​​പ്പി​​ത​​രും ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​ക​​ളും ഭ​​ക്ത​​സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളെ സാ​​ക്ഷി​​നി​​ർ​​ത്തി ഷം​​ഷാ​​ബാ​​ദ് മെ​​ത്രാ​​ൻ മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു. കു​​ടും​​ബ ബ​​ന്ധ​​ങ്ങ​​ളു​​ടെ അ​​ച്ച​​ട​​ക്ക​​വും സ​​മ​​ർ​​പ്പി​​ത​​രു​​ടെ ജീ​​വാ​​ർ​​പ്പ​​ണ​​വു​​മാ​​ണ് ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​മെ​ന്നു മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ പ​​റ​​ഞ്ഞു.

സം​​ഗ​​മ​​ത്തി​​ൽ ഇ​​ടു​​ക്കി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ക​​ത്തോ​​ലി​​ക്കാ​​സ​​ഭ ഭാ​​ര​​ത​​ത്തി​​നു ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ ത​​മ​​സ്ക​​രി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ജാ​​ഗ്ര​​ത കാ​​ട്ട​​ണ​​മെ​​ന്നു മാ​​ർ നെ​​ല്ലി​​ക്കു​​ന്നേ​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഡി​​സി​​എ​​ൽ കൊ​​ച്ചേ​​ട്ട​​ൻ ഫാ.​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ക്രൈ​​സ്ത​​വ ​സ​​ഭ​​യ്ക്കുനേ​​രെ​​ അ​ടു​ത്ത കാ​ല​ത്തു ന​ട​ക്കു​ന്ന ക​​രു​​തി​​ക്കൂ​​ട്ടി​​യു​​ള്ള ആ​​ക്ര​​മ​​ണം കാ​​ണാ​​തെ പോ​​കാ​​നാ​​കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഭ​​ദ്രാ​​വ​​തി മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് അ​​രു​​മ​​ച്ചാ​​ട​​ത്ത്, പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ ആ​​നി പോ​​ൾ സി​​എം​​സി, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി വി.​​വി. ലൂ​​ക്ക, മോ​​ണ്‍. ഏ​​ബ്ര​​ഹാം പു​​റ​​യാ​​റ്റ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്രോ​​ഗ്രാം ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ മോ​​ണ്‍. ജോ​​സ് പ്ലാ​​ച്ചി​​ക്ക​​ൽ സ്വാ​​ഗ​​ത​​മാ​​ശം​​സി​​ച്ചു. പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ ഡോ. ​​സി​​സ്റ്റ​​ർ സു​​ഗു​​ണ എ​​ഫ്സി​​സി ന​​ന്ദി പ​​റ​​ഞ്ഞു.
സം​​ഗ​​മ​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ചു രാ​​വി​​ലെ 7.30ന് ​​വെ​​ള്ള​​യാം​​കു​​ടി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ കൃ​​ത​​ജ്ഞ​​താ​​ബ​​ലി അ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.