മാന്നാനത്ത് 20 മുതൽ ബൈബിൾ കൺവൻഷൻ
Monday, November 18, 2019 12:49 AM IST
മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് എ​​ലി​​യാ​​സ​​ച്ച​​ന്‍റെ വി​​ശു​​ദ്ധ പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​ള്ള ദി​​വ്യ​​കാ​​രു​​ണ്യ അ​​ത്മാ​​ഭി​​ഷേ​​ക ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​നു മാ​ന്നാ​ന​ത്ത് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വി​​ശു​​ദ്ധ ചാ​​വ​​റ പി​​താ​​വി​​ന്‍റെ സ്വ​​ർ​​ഗ​പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ 150-ാം വാ​​ർ​​ഷി​​ക ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കും തു​​ട​​ക്കം കു​​റി​​ച്ചു ന​​ട​​ക്കു​​ന്ന തി​​രു​​നാ​​ളി​​നൊ​​രു​​ക്ക​​മാ​​യി 20 മു​​ത​​ൽ 24 വ​​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. മ​​ക്കി​​യാ​​ട് ബ​​ന​​ഡി​​ക്‌​ട​​ൻ ധ്യ​​ാന കേ​​ന്ദ്രം മു​​ൻ ഡ​​യ​​റ​​ക്‌​ട​​റും പ്ര​​ശ​​സ്ത വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​നു​​മാ​​യ ഫാ.​​ജോ​​യി ചെ​​ന്പ​​ക​​ശേ​​രി​ ന​യി​ക്കും.

20ന് ​​വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​ന്നു പ​​ത്ത​​നം​​തി​​ട്ട മെ​​ത്രാ​​ൻ സാ​​മു​​വേ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ, റ​​വ.​​ഡോ മാ​​ണി പു​​തി​​യി​​ടം, ഫാ.​​ആ​​ന്‍റ​​ണി പു​​ത്ത​​ൻ​​ക​​ളം, ഫാ. ​​സേ​​വ്യ​​ർ പു​​ത്ത​​ൻ​​ക​​ളം, ഫാ.​​മാ​​ത്യു താ​​ന്നി​​യ​​ത്ത് എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ക​​ണ്‍​വ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 10മു​​ത​​ൽ കു​​ന്പ​​സാ​​ര​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ൽ മൂ​​ന്നു വ​​രെ പ്ര​​ത്യേ​​ക നി​​യോ​​ഗ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള പ്രാ​​ർ​​ഥ​​ന​​യും വി​​ടു​​ത​​ൽ ശു​​ശ്രൂ​​ഷ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ജ​​പ​​മാ​​ല, നാ​​ലി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന,5.15ന് ​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, എ​​ട്ടി​​ന് ദി​​വ്യ​​കാ​​രു​​ണ്യാ​രാ​ധ​ന ​എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക്ര​​മീ​​ക​​ര​​ണം.


വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​ത്യേ​​ക ബ​​സ് സ​​ർ​​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും. വി​​പു​​ല​​മാ​​യ പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യം സെ​​ന്‍റ് എ​​ഫ്രേം​​സ് സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലും കെ​​ഇ സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലും ഉ​ണ്ടാ​കും. രോ​​ഗി​​ക​​ൾ​​ക്കും പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​കം ഇ​​രി​​പ്പ​​ടം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി മാ​​ന്നാ​​നം ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ.​​സ്ക​​റി​​യ എ​​തി​​രേ​​റ്റ് മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യും ഫാ.​​മാ​​ത്യു താ​​ന്നി​​യ​​ത്ത്, ഫാ.​​ആ​​ന്‍റ​​ണി പു​​ത്ത​​ൻ​​ക​​ളം, ഫാ. ​​റ്റി​​നീ​​ഷ് പി​​ണ​​ർ​​ക​​യി​​ൽ, ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​ര​​ക്ഷാ​​ധി​​കാ​​രി​​ക​​ളാ​​യും വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.